CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 21 Minutes 2 Seconds Ago
Breaking Now

എത്ര മനോഹരമായ ആചാരം; യുകെയില്‍ കൊക്കെയിനും, ഹെറോയിനും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ നിയമവിധേയമാക്കണം; വര്‍ഷത്തില്‍ ആയിരങ്ങളെ കൊല്ലുന്ന ഗ്യാംഗുകളെ പൊളിക്കാന്‍ ഇതാണ് വഴിയെന്ന് മുന്‍ ജസ്റ്റിസ് സെക്രട്ടറി; പ്രിസ്‌ക്രിപ്ഷന്‍ കൊണ്ടുവരുന്നവര്‍ക്ക് ഹെറോയിന്‍ വില്‍ക്കാം

ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്ന ഘട്ടത്തിലാണ് ലോര്‍ഡ് ഫാല്‍ക്കണറുടെ മയക്കുമരുന്ന് പ്രേമം.

യുകെയില്‍ അരങ്ങേറുന്ന കത്തിക്കുത്തുകളും കൊലപാതകങ്ങളും പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ കൗമാരക്കാരും, യുവാക്കളും, മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ദിവസേന കത്തിക്കുത്ത് ഏല്‍ക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതില്‍ എവിടെയെങ്കിലും ഒരു മയക്കുമരുന്ന് വില്‍പ്പന സംഘത്തിന് ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. രാജ്യത്തേക്ക് ഒഴുകിയെത്തുന്ന ഹെറോയിനും, കൊക്കെയിനും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് അക്രമങ്ങള്‍ ഇത്രയും രൂക്ഷമായതെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇതിന് പരിഹാരമായി മുന്‍ ലേബര്‍ ജസ്റ്റിസ് സെക്രട്ടറി നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ രാജ്യത്തെ ഞെട്ടിക്കുന്നത്. 

എല്ലാവിധ മയക്കുമരുന്നുകളും രാജ്യത്ത് നിയമവിധേയമാക്കണമെന്നാണ് മുന്‍ ലോര്‍ഡ് ചാന്‍സലര്‍ ലോര്‍ഡ് ഫാല്‍ക്കണര്‍ വ്യക്തമാക്കുന്നത്. ബ്രിട്ടന്റെ ശക്തമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങള്‍ ഉപേക്ഷിച്ച് പ്രിസ്‌ക്രിപ്ഷനില്‍ ഹെറോയിന്‍ ലഭ്യമാക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം മയക്കുമരുന്നുകളുടെ നിരോധനമാണ് ആയിരക്കണക്കിന് ബ്രിട്ടീഷുകാരുടെ മരണത്തിന് കാരണമാകുന്നത്. കൂടാതെ ഇത് തൊഴിലാളി വര്‍ഗ്ഗത്തിന് നേരെയുള്ള അതിക്രമവുമാണ്, ഫാല്‍ക്കണര്‍ വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മയക്കുമരുന്നിന്റെ വിതരണം നിമയപരമാക്കി ജനങ്ങളെ തെറ്റായ നയത്തിന്റെ പ്രത്യാഘാതത്തില്‍ നിന്നും രക്ഷപ്പെടുത്താനാണ് ഉപദേശം. 

തന്റെ നിര്‍ദ്ദേശങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഫാല്‍ക്കണര്‍ സമ്മതിക്കുന്നു. എന്നാല്‍ നിരവധി ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഈ നിലപാടുണ്ട്. ചെറിയൊരു കിക്ക് നല്‍കുന്ന മെഡിക്കല്‍പരമായി സുരക്ഷിതമായ മയക്കുമരുന്ന് വേര്‍ഷനുകള്‍ വില്‍ക്കുന്നതാണ് ഗുണകരം. ഇതിന് പകരം ഗ്യാംഗുകള്‍ വില്‍ക്കുന്ന മരുന്നടിച്ച് ആയിരങ്ങള്‍ മരിക്കുന്നതിലും ഭേദമാകുമത്, ലോര്‍ഡ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ഐഡിയ നിരുത്തരവാദപരമായ അപകടമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ആന്‍ഡ്രൂ ബ്രിഡ്ഗണ്‍ പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടി സാമൂഹ്യ പ്രശ്‌നങ്ങളെ എതിരിടാന്‍ മടിക്കുന്നതിന്റെ നാണംകെട്ട ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. 

ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്ന ഘട്ടത്തിലാണ് ലോര്‍ഡ് ഫാല്‍ക്കണറുടെ മയക്കുമരുന്ന് പ്രേമം. മയക്കുമരുന്ന് അടിമത്തത്തിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത് ലേബര്‍ അണികളാണെന്നും ലോര്‍ഡ് വ്യക്തമാക്കി. അതുകൊണ്ട് നിയമവിധേയമായി മയക്കുമരുന്ന് വിറ്റ് ഇവരെ രക്ഷിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. 




കൂടുതല്‍വാര്‍ത്തകള്‍.