CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 5 Seconds Ago
Breaking Now

പോളണ്ടുകാരിയോട് ഇംഗ്ലീഷില്‍ ഒരക്ഷരം മിണ്ടിപ്പോകരുത്; യുകെയില്‍ എന്‍എച്ച്എസ് ചെലവില്‍ മിഡ്‌വൈഫ് ആകാന്‍ പരിശീലനം; ഒരൊറ്റ കുഞ്ഞിന്റെ പ്രസവം പോലും എടുക്കാത്തതിന് സസ്‌പെന്‍ഷന്‍; കാരണം ഇംഗ്ലീഷ് കേട്ടാല്‍ ഒരക്ഷരം മനസ്സിലാകില്ലെന്നത് തന്നെ!

ട്രിബ്യൂണലിന് മുന്‍പാകെ നടത്തിയ വിചാരണ പോലും പോളിഷ് ഭാഷയില്‍ വേണ്ടിവന്നത് അവസ്ഥ ചൂണ്ടിക്കാണിക്കുന്നുവെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫില്‍ ഡേവിസ്

ഒരൊറ്റ പ്രസവം പോലും എടുക്കാത്തതിന് പോളിഷ് എന്‍എച്ച്എസ് മിഡ്‌വൈഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് ഇംഗ്ലീഷ് ഭാഷ മനസ്സിലാകുന്നില്ലെന്നതാണ് പ്രസവം എടുക്കാത്തതിന് പിന്നിലെ കാരണം. 2016 ജൂണിലാണ് ബേണ്‍ലി ജനറല്‍ ടീച്ചിംഗ് ഹോസ്പിറ്റലില്‍ മറ്റേണിറ്റി സപ്പോര്‍ട്ട് ജീവനക്കാരിയായി 35-കാരിയായ ബാര്‍ബറ ഫാള്‍ ഉദ്യോഗം നേടിയത്. ഇവര്‍ക്ക് മിഡ്‌വൈഫായി പ്രൊമോഷനും ലഭിച്ചു. എന്നാല്‍ ട്രാന്‍സിഷന്‍ പിരീഡ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. രോഗികളുമായി ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഇവരെ ഡിമോട്ട് ചെയ്തത്. 

ജോലി രാജിവെച്ച ഫാള്‍ ബോസുമാര്‍ക്കെതിരെ ട്രിബ്യൂണലില്‍ പരാതി നല്‍കി. എന്നാല്‍ ഇതിലും പോളണ്ടുകാരിക്ക് തിരിച്ചടി നേരിട്ടു. നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ പാനല്‍ ഫാളിന് മിഡ്‌വൈഫ് ജോലിയില്‍ 12 മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ സ്വീകാര്യമായ അളവില്‍ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നേടിയാല്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാം. രോഗികളോട് സംസാരിക്കാന്‍ പോലും കഴിയാത്ത വ്യക്തിക്ക് പരിശീലനം നല്‍കി പൊതുപണം പാഴാക്കിയതിന് എതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.

ട്രിബ്യൂണലിന് മുന്‍പാകെ നടത്തിയ വിചാരണ പോലും പോളിഷ് ഭാഷയില്‍ വേണ്ടിവന്നത് യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാണിക്കുന്നുവെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫില്‍ ഡേവിസ് ചൂണ്ടിക്കാണിച്ചു. നികുതിദായകന്റെ പണം പാഴാക്കുന്നതാണ് ഇത്തരം പരിശീലനം. കൃത്യമായ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് എത്രത്തോളം ആവശ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഈ ടെസ്റ്റ് പാസാകാത്ത ഒരാളെയും എന്‍എച്ച്എസില്‍ ജോലി ചെയ്യിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ടെസ്റ്റ് പാസാകാത്തവരെ കൂടുതല്‍ പരിശീലനത്തിലേക്ക് അയയ്ക്കരുതെന്ന പാഠമാണ് ഇത് നല്‍കുന്നതെന്ന് എംപി ആന്‍ഡ്രൂ ബ്രിഡ്ജന്‍ കൂട്ടിച്ചേര്‍ത്തു. 

ജനുവരിയില്‍ നഴ്‌സുമാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം എടുത്ത ഫാളിന് അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ പത്തില്‍ നാലും, റീഡിംഗില്‍ അഞ്ച്, റൈറ്റിംഗില്‍ ഏഴ് എന്നിങ്ങനെയായിരുന്നു സ്‌കോര്‍. സ്പീക്കിംഗിന് ഏഴും ലഭിച്ചു. യുകെയിലേക്ക് ആദ്യം ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഇയു പൗരന്‍മാര്‍ക്ക് ഈ ടെസ്റ്റ് ബാധകമായിരുന്നില്ല. രോഗികളുടെ സുരക്ഷയാണ് പ്രധാനമെന്ന് ഈസ്റ്റ് ലങ്കാഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.