CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 28 Seconds Ago
Breaking Now

സമരത്തില്‍ പങ്കെടുത്തതിന് വിലക്കിയ സംഭവം ; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരായ നടപടികള്‍ ഇടവക പിന്‍വലിച്ചു

വിശ്വാസികള്‍ പ്രതിഷേധിവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കേര്‍പ്പെടുത്തിയ വിലക്ക് വയനാട് കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നായിരുന്നു സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശച്ചതും സമരത്തില്‍ പങ്കെടുത്തതുമായിരുന്നു അച്ചടക്ക നടപടിക്ക് കാരണമായി സഭ ആരോപിച്ചിരുന്ന കുറ്റം. സിസ്റ്റര്‍ക്കെതിരെയുള്ള പ്രതികാര നടപടി വിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ പ്രതിഷേധിവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്.

സിസ്റ്റര്‍ ലൂസിക്കേര്‍പ്പെടുത്തിയ വിലക്കിനെ ചോദ്യം ചെയ്ത് വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറിയിരുന്നു. ഉച്ചക്ക് രണ്ടുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി എത്തി ഇടവക വികാരി ഫാ. സ്റ്റീഫനോട് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സിസ്റ്റര്‍ ലൂസി അച്ചടക്ക നടപടി നേരിടാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിശ്വാസികളുടെ ആവശ്യം സഭ അംഗീകരിക്കുകയായിരുന്നു.

തന്നോടൊപ്പം നിന്ന ഇടവക സമൂഹത്തോട് സിസ്റ്റര്‍ ലൂസി നന്ദി പറഞ്ഞു. തനിക്കെതിരെ നിലനിന്ന അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അവര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.