
















യാതൊരു പരിചയവുമില്ലാത്തവരെ നോക്കി ചിരിക്കുന്നത് പോലും ബുദ്ധിമുട്ടുള്ളപ്പോള്‍ ഇവരുമായി ഡേറ്റിംഗ് നടത്താന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ആ ധൈര്യം കാണിച്ചാണ് ഈ സിംഗിള്‍ അമ്മ മകളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. അപരിചിതര്‍ക്കൊപ്പം ഡേറ്റിംഗ് നടത്തി 10,000 പൗണ്ട് വരുമാനമുണ്ടാക്കിയെന്നാണ് 37-കാരി കെല്ലി പോപ്പിലെക് അവകാശപ്പെടുന്നത്. 10 വയസ്സുള്ള മകള്‍ അരിയാനയ്ക്ക് നല്ലൊരു ജീവിതം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെല്ലി വ്യക്തമാക്കി.
സ്‌കൂള്‍ ചെലവുകള്‍, വസ്ത്രം, വീട്ടിലെ ബില്ലുകള്‍ എന്നിവയ്ക്കായാണ് പണം ഉപയോഗിക്കുന്നത്. മറ്റ് സിംഗിള്‍ അമ്മമാര്‍ക്കും ഈ വഴി വിനിയോഗിക്കാമെന്നാണ് കെല്ലി ഓര്‍മ്മിപ്പിക്കുന്നത്. ഡിന്നര്‍ ടേബിള്‍ വരെയാണ് പുരുഷന്‍മാര്‍ക്കൊപ്പമുള്ള ഡേറ്റിംഗ് നീളുക. പണത്തിന് വേണ്ടിയാണ് ഡേറ്റിംഗ് നടത്തുന്നതെങ്കിലും ഇതുവഴി കോടികള്‍ ഉണ്ടാക്കാനൊന്നും ഉദ്ദേശമില്ലെന്ന് യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നുമുള്ള ഇവര്‍ വ്യക്തമാക്കി. 
സ്വന്തമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സും കെല്ലി നടത്തിവരുന്നു. ഒരു വെബ്‌സൈറ്റ് വഴിയാണ് ഡേറ്റിംഗ് ബുക്കിംഗ് നല്‍കുന്നത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഡേറ്റിംഗിന് എത്തുന്നവരുമായി ബിസിനസ്സ് ബന്ധങ്ങളും സ്ഥാപിക്കാന്‍ കഴിഞ്ഞതിനാല്‍ ഇത് നിര്‍ത്താന്‍ തല്‍ക്കാലം ഉദ്ദേശമില്ല. തന്റെയും മകളുടെയും ജീവിതരീതിയും മെച്ചപ്പെട്ടു. മണിക്കൂറിന് 100 പൗണ്ടില്‍ കുറയാതെയാണ് ഈടാക്കുന്നത്.
നല്ലൊരു ജീവിതം നയിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നിരിക്കെ ഈ രീതിയില്‍ യാതൊരു തെറ്റുമില്ലെന്നും കെല്ലി കൂട്ടിച്ചേര്‍ക്കുന്നു.