CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 19 Seconds Ago
Breaking Now

കാലം തെറ്റിയ കാലം കൊടുങ്കാറ്റ്; കൊടുങ്കാറ്റുകളെ കൊണ്ട് പൊറുതിമുട്ടി യുകെ; 77 എംപിഎച്ച് കാറ്റ് വീശും; ഗതാഗത തടസ്സം, വൈദ്യുതി ബന്ധം തകരാറില്‍; നിരവധി വിമാനങ്ങള്‍ റദ്ദാക്കി; സ്‌കൂളുകള്‍ അടച്ചിട്ടു; നാശംവിതയ്ക്കുന്നത് തീരപ്രദേശങ്ങളില്‍; പ്രധാന ലക്ഷ്യം വെയില്‍സ്

കാലം കൊടുങ്കാറ്റിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് വെയില്‍സിലാകുമെന്ന് മെറ്റ് ഓഫീസ്

ഈ സീസണിലെ മൂന്നാമത്തെ കൊടുങ്കാറ്റായി കാലം യുകെയിലെത്തി. യുകെ തീരപ്രദേശങ്ങളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റ് നാശം വിതയ്ക്കുമെന്നാണ് ആശങ്ക. യുകെയിലെ വിവിധ ഭാഗങ്ങളില്‍ 77എംപിഎച്ച് വേഗതയില്‍ കാറ്റടിച്ചതോടെ ഗതാഗത തടസ്സവും, വൈദ്യുതി തകരാറിലാകുകയും, നാശനഷ്ടങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കി, കൂടാതെ സ്‌കൂളുകളും അടച്ചു. അറ്റ്‌ലാന്റിക്കില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെത്തുടര്‍ന്ന് ആംബര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥ മോശമായാല്‍ ജീവന് വരെ അപകടം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. 

കാലം കൊടുങ്കാറ്റിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് വെയില്‍സിലാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. കനത്ത മഴ മൂലം വെള്ളപ്പൊക്കം രൂപപ്പെടുന്നതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ട്, ലോതിയന്‍ അതിര്‍ത്തികള്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍ & ഹംബര്‍ എന്നിവിടങ്ങളില്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. സൗത്ത് വെയില്‍സ്, ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കനത്ത മഴ ബാധിക്കും. 

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ശക്തിയോടെ ആഞ്ഞടിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം വീണ്ടും കാറ്റ് ശക്തിയാര്‍ജ്ജിച്ചു. ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള 25 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് ഫ്‌ലൈബ് അറിയിച്ചു. യാത്ര തുടങ്ങുന്നതിന് മുന്‍പ് പരിശോധിക്കാനും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍, എക്‌സെറ്റര്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, ന്യൂകാസില്‍, സൗത്താംപ്ടണ്‍, ലീഡ്‌സ്, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ വിമാനസര്‍വ്വീസുകളെയും ഇത് ബാധിക്കും. വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലാണ് ജീവന് അപകടം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത്. 

അപകടം തോന്നിയാല്‍ സ്‌കൂളുകളും, കോളേജുകളും, യൂണിവേഴ്‌സിറ്റികളും മുന്‍കൂട്ടി അടയ്ക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആറ് ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയും കാര്യങ്ങള്‍ മെച്ചപ്പെടില്ലെന്നും കരുതുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.