CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 8 Minutes 21 Seconds Ago
Breaking Now

യുകെ വിസയ്ക്ക് ഇനി ഇന്ത്യക്കാരും, ഇയു ഇതര പൗരന്‍മാരും കൂടുതല്‍ ഫീസ് നല്‍കണം; ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് ഉയര്‍ത്താനുള്ള തീരുമാനം തിരിച്ചടിയാകുന്നത് യുകെ വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും; 2015 മുതല്‍ കുടിയേറ്റക്കാര്‍ ഈ വഴിക്ക് എന്‍എച്ച്എസിന് നല്‍കിയത് 600 മില്ല്യണ്‍ പൗണ്ട്

സ്റ്റുഡന്റ് വിസക്കാര്‍ക്ക് 100 പൗണ്ട് പ്രത്യേക ഡിസ്‌കൗണ്ട്‌

യുകെ വിസയ്ക്കായി അപേക്ഷിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യക്കാര്‍ക്കും, ഇയു ഇതര പൗരന്‍മാര്‍ക്കും ഇതിനായുള്ള ചെലവ് ഉയരും. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജ് (ഐഎച്ച്എസ്) ഡിസംബര്‍ മുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ള വിസയ്ക്കായി അപേക്ഷിക്കുമ്പോഴാണ് ഐഎച്ച്എസ് നല്‍കേണ്ടി വരുന്നത്. നിലവില്‍ പ്രതിവര്‍ഷം 200 പൗണ്ട് സര്‍ച്ചാര്‍ജ്ജ് നല്‍കുന്നത് ഇരട്ടി വര്‍ദ്ധിച്ച് 400 പൗണ്ടായി ഉയരും. വിദ്യാര്‍ത്ഥികള്‍ക്കും, യൂത്ത് മൊബിലിറ്റി സ്‌കീമിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 300 പൗണ്ട് നല്‍കിയാല്‍ മതിയാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

2015-ല്‍ അവതരിപ്പിച്ച ഐഎച്ച്എസ് വഴിയാണ് കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ കഴിയുന്ന സമയത്ത് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഉപയോഗിക്കാന്‍ കഴിയുന്നത്. പ്രാബല്യത്തില്‍ വന്നത് മുതല്‍ ആറ് മാസത്തിലേറെ പരിധിയുള്ള വിസ എടുക്കുന്ന ഇന്ത്യ, ഇയു ഇതര പൗരന്‍മാരില്‍ നിന്നും ഈടാക്കിയ സര്‍ച്ചാര്‍ജ് വഴി 600 മില്ല്യണ്‍ പൗണ്ടാണ് സംഭാവന നല്‍കാന്‍ കഴിഞ്ഞത്. രാജ്യത്ത് ഏറെ കാലം തുടര്‍ന്ന് താമസിച്ച ശേഷം പെര്‍മനന്റ് റസിഡന്‍സി നേടുന്ന കുടിയേറ്റക്കാരില്‍ നിന്നും ഐഎച്ച്എസ് ഈടാക്കുന്നില്ല. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം ഡിസംബര്‍ മുതല്‍ വര്‍ദ്ധിപ്പിച്ച ഐഎച്ച്എസ് പ്രാബല്യത്തില്‍ വരും. 

'ദീര്‍ഘകാലം കുടിയേറ്റക്കാര്‍ എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എന്‍എച്ച്എസ് ഒരു ദേശീയ ഹെല്‍ത്ത് സര്‍വ്വീസാണ്. അല്ലാതെ ഇന്റര്‍നാഷണല്‍ അല്ല. അതുകൊണ്ട് തന്നെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കേണ്ടത് ആവശ്യമാണെന്നാണ് വിശ്വസിക്കുന്നത്. യുകെയിലേക്ക് വരുന്നവര്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കുന്നത് മാന്യതയാണ്. തുക വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് കൂടുതല്‍ മികച്ച സേവനങ്ങള്‍ താല്‍ക്കാലികമായി താമസിക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കും', ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്‌സ് വ്യക്തമാക്കി. 

എന്‍എച്ച്എസിന് താല്‍ക്കാലിക കുടിയേറ്റക്കാരെ ചികിത്സിക്കാന്‍ ആവശ്യമായി വരുന്ന ചെലവ് പ്രതിഫലിക്കുന്നതാണ് വര്‍ദ്ധനയെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ച്ചാര്‍ജ്ജ് നല്‍കുന്ന ഓരോ വ്യക്തിക്കും ചികിത്സ നല്‍കാനായി എന്‍എച്ച്എസ് 470 പൗണ്ട് ചെലവാക്കുന്നതായാണ് കണക്ക്. സന്ദര്‍ശക വിസ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക കുടിയേറ്റക്കാരില്‍ നിന്നും എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.