CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 2 Minutes 41 Seconds Ago
Breaking Now

രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചവനൊക്കെ ഇത് തന്നെ ഗതി; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജയിലില്‍ സഹതടവുകാര്‍ പ്രതിയെ കൈകാര്യം ചെയ്തു; രക്ഷിക്കാന്‍ ജയില്‍ ആശുപത്രിയിലേക്ക് നീക്കി; അക്രമത്തിന് ഇരയായ കുഞ്ഞ് ഇപ്പോഴും അത്യാഹിത വിഭാഗത്തില്‍

പ്രിസണ്‍ ഓര്‍ഡേര്‍ലിയായി ആനുകൂല്യം നേടിയിരുന്ന ഒരു തടവുകാരനാണ് പ്രതിയെ പുതുതായി അക്രമിച്ചത്.

ഭൂമിയിലേക്ക് വന്നുപിറന്നിട്ട് കേവലം 12 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ മനുഷ്യന് ചെയ്തുകൂട്ടാന്‍ കഴിയുന്ന ക്രൂരതകളുടെ വേദന അറിഞ്ഞവളാണ് ആ കുഞ്ഞ്. റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോളും ആ കുഞ്ഞ്. രണ്ടാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ഒരാള്‍ ആ കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കേസില്‍ അറസ്റ്റിലായ 25-കാരനായ പ്രതിയ്ക്ക് ജയിലില്‍ മികച്ച സ്വീകരണം നല്‍കിവരുന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. സഹതടവുകാരുടെ 'സ്വീകരണം' മൂലം ജയില്‍ ആശുപത്രിയിലെ സുരക്ഷാ യൂണിറ്റിലേക്ക് പ്രതിയെ മാറ്റിയിരിക്കുകയാണ്. 

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ എച്ച്എംപി മാഗാബെറിയില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതിയെയാണ് സഹതടവുകാര്‍ ഇടിക്കുകയും, തൊഴിക്കുകയും ചെയ്തത്. രണ്ടാഴ്ച മുന്‍പാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് നീക്കിയത്. മറ്റ് തടവുകാരുടെ അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ ആരോപണവിധേയനായ പീഡകനെ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ ഗാര്‍ഡ് സുരക്ഷയും നല്‍കുന്നുണ്ട്. സുരക്ഷാ പ്രശ്‌നമുള്ള തടവുകാരന്‍ എന്ന നിലയില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തീവ്രവാദികള്‍, കൊലപാതകികള്‍ എന്നിവരില്‍ നിന്നും ഇയാളെ അകറ്റിനിര്‍ത്തുകയാണ്. എന്നിട്ട് പോലും അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

പ്രിസണ്‍ ഓര്‍ഡേര്‍ലിയായി ആനുകൂല്യം നേടിയിരുന്ന ഒരു തടവുകാരനാണ് പ്രതിയെ പുതുതായി അക്രമിച്ചത്. അക്രമം നടത്തിയതോടെ ഇയാളുടെ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു. ഏതാനും സെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് അപ്രതീക്ഷിത അക്രമം നടന്നതെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ചെറിയ ആശങ്ക ഉയര്‍ന്നെങ്കിലും ജയില്‍ ജീവനക്കാര്‍ ഓടിയെത്തി സ്ഥിഗതികള്‍ ശാന്തമാക്കി. കോ ഡൗണിലെ അന്നാലോംഗ് പ്രദേശത്തെ തീരദേശ ഗ്രാമത്തില്‍ 12 ദിവസം പ്രായമായ കുഞ്ഞിനെ അക്രമിച്ച സംഭവത്തിലാണ് 25-കാരന്‍ അറസ്റ്റിലായത്. 

കുട്ടി റോയല്‍ ബെല്‍ഫാസ്റ്റ് ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രണിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.