CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 54 Seconds Ago
Breaking Now

യൂറോപ്യന്‍ യൂണിയന്‍ തെമ്മാടികള്‍ക്ക് മുന്നില്‍ മുട്ടുമടക്കരുത്; ബ്രക്‌സിറ്റ് പൂട്ട് പൊളിക്കാന്‍ 'സൂപ്പര്‍ കാനഡ' കരാര്‍ വേണം; കസ്റ്റംസ് യൂണിയനില്‍ കെട്ടിയിടുന്നത് പ്രതിസന്ധി സൃഷ്ടിക്കും; പ്രധാനമന്ത്രിക്കെതിരെ ബോറിസ് ജോണ്‍സണ്‍

സൂപ്പര്‍ കാനഡ, സീറോ താരിഫ്, സീറോ ക്വാട്ട, ഫ്രീ ട്രേഡ് ഡീലാണ് ബ്രിട്ടന്‍ സ്വീകരിക്കേണ്ടതെന്നും ബോറിസ്

ബ്രിട്ടനെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടാനുള്ള യൂറോപ്യന്‍ യൂണിയനെ ഒതുക്കാന്‍ സൂപ്പര്‍ കാനഡ കരാര്‍ വേണമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. ചര്‍ച്ചകളില്‍ യുകെയെ വിറപ്പിക്കുന്ന തെമ്മാടികളെ ചെറുക്കാന്‍ ഇത് മാത്രമാണ് മാര്‍ഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ തുടര്‍ന്നും കെട്ടിയിടാനുള്ള തെരേസ മേയുടെ പദ്ധതി ശുദ്ധമായ ആപത്ത് ക്ഷണിച്ച് വരുത്തമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ബ്രസല്‍സില്‍ ഞായറാഴ്ച നടന്ന അവസാനവട്ട ചര്‍ച്ചകളില്‍ ഡൊമിനിക് റാബും, മൈക്കിള്‍ ബാര്‍ണിയറുമായി നടത്തിയ കൂടിക്കാഴ്ചയിലും ബ്രക്‌സിറ്റ് കരാര്‍ ഒപ്പുവെയ്ക്കാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചു. ഇതിനിടെയാണ് സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ട് ബോറിസിന്റെ പ്രസ്താവനകള്‍. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്യങ്ങള്‍ ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബോറിസ് തന്റെ കോളത്തില്‍ കുറിച്ചു. 

ബ്രസല്‍സില്‍ നിന്നും സര്‍വ്വാധിപത്യം വേണോ, യുകെയെ ശക്തമായി ഒരുമിച്ച് നിര്‍ത്തണോ എന്ന ചോദ്യമാണ് ബ്രിട്ടന് മുന്നില്‍ ഇയു വെച്ചിരിക്കുന്നത്. മേയുടെ ബാക്ക്‌സ്‌റ്റോപ്പ് പദ്ധതി നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ വിപണിയില്‍ നിലനിര്‍ത്തും. ഇതോടെ ഐറിഷ് കടലിലൂടെയുള്ള ചരക്കുഗതാഗതം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകും. രണ്ട് വര്‍ഷമായി യൂണിയന്‍ ഈ ബുദ്ധിമുട്ടിക്കല്‍ തുടരുന്നു. ഇനി യുകെയ്ക്ക് പ്രതിരോധിക്കാനുള്ള സമയമാണ്. യുകെയുടെ ഭരണഘടന മാറ്റുന്ന തരത്തിലുള്ള കരാറുകള്‍ ഏര്‍പ്പെടുത്തുന്നത് നഗ്നമായ നിയമവിരുദ്ധതയാണ്, ബോറിസ് ചൂണ്ടിക്കാണിച്ചു. 

സൂപ്പര്‍ കാനഡ, സീറോ താരിഫ്, സീറോ ക്വാട്ട, ഫ്രീ ട്രേഡ് ഡീലാണ് ബ്രിട്ടന്‍ സ്വീകരിക്കേണ്ടതെന്നും ബോറിസ് വ്യക്തമാക്കി. പാര്‍ട്ടിയിലെ ബ്രക്‌സിറ്റ് പ്രേമികളുടെ കനത്ത സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി. ഒപ്പം സര്‍ക്കാരിനെ നിലനിര്‍ത്തുന്ന ഡിയുപിയും ബ്രക്‌സിറ്റ് ശക്തമാകണമെന്ന ആവശ്യത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.