CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 21 Minutes 15 Seconds Ago
Breaking Now

റോബോ ഓപ്പറേഷന്‍; ബ്രിട്ടനില്‍ ആദ്യമായി മേജര്‍ സര്‍ജറി നടത്തി നാല് കൈകളുള്ള റോബോട്ട്; പരമ്പരാഗത സര്‍ജറി കഴിഞ്ഞ് ഭേദമാകുന്നതിനേക്കാള്‍ രണ്ടാഴ്ച മുന്‍പ് ക്യാന്‍സര്‍ രോഗിയുടെ തിരിച്ചുവരവ്; സര്‍ജന്‍മാരുടെ പണി റോബോട്ട് കവരുമോ?

റാഷിദ് റോബോട്ടിനെ നിയന്ത്രിച്ച് റെക്ടവും, കോളന്റെ ഭാഗവും നീക്കം ചെയ്തപ്പോള്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് പ്രദീപ് കുമാര്‍ പ്രോസ്‌റ്റേറ്റും, ബ്ലാഡറും നീക്കം ചെയ്തു.

ക്യാന്‍സര്‍ രോഗിയ്ക്ക് മേജര്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി റോബോട്ട്. ബ്രിട്ടനില്‍ ആദ്യമായാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് റോബോട്ടിനെ നിയോഗിച്ചത്. 41-കാരനായ ഡീന്‍ വാള്‍ട്ടര്‍ക്ക് സമ്പൂര്‍ണ്ണ പെല്‍വിക് എക്‌സ്ട്രാക്ഷന്‍ ആവശ്യമായി വന്നിരുന്നു. ഇതിനാല്‍ ബ്ലാഡര്‍, പ്രോസ്‌റ്റേറ്റ്, റെക്ടം, ലോവര്‍ കോളന്‍ എന്നിവ നീക്കം ചെയ്തു. വയറില്‍ 2 ഇഞ്ച് വീതിയില്‍ മുറിവ് സൃഷ്ടിച്ചാണ് റോബോട്ട് കൈകള്‍ പണിനടത്തിയത്. സാധാരണ നിലയില്‍ ഈ ഓപ്പറേഷന്‍ നടത്താന്‍ ഒരു സര്‍ജനും മൂന്ന് അസിസ്റ്റന്റുമാരും വേണം, നെഞ്ച് മുതല്‍ ഗ്രോയിന്‍ വരെയുള്ള ഭാഗം തുറന്നാണ് ഇത് നടത്തുക. 

പരമ്പരാഗത രീതിയില്‍ ഈ സര്‍ജറി നിര്‍വ്വഹിച്ചാല്‍ ഭേദമാകാന്‍ മൂന്നാഴ്ച ആശുപത്രിയില്‍ കിടക്കണം. എന്നാല്‍ മുന്‍ ഫിറ്റ്‌നസ് മോഡലായ വാള്‍ട്ടറിന് റെക്ടല്‍ ക്യാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി പൂര്‍ത്തിയാക്കി എട്ട് ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സാധിച്ചു. 2 മില്ല്യണ്‍ പൗണ്ടിന്റെ ഡാവിഞ്ചി സീ റോബോട്ടാണ് ഇതിനായി ഉപയോഗിച്ചത്. ടിഷ്യൂ കട്ട് ചെയ്യാനും, രക്തധമനികള്‍ സീല്‍ ചെയ്യാനും, 3ഡി ക്യാമറ ഉപയോഗിച്ച് ശരീരത്തിനകത്ത് ചിത്രീകരിക്കാനും ഇതിന് നാല് കൈകളുണ്ട്. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രൊസീജ്യര്‍ ഏതാനും അടി അകലെയുള്ള കണ്‍സോളില്‍ ഇരുന്ന് രണ്ട് സര്‍ജന്‍മാരാണ് നിയന്ത്രിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് സറെ എപ്‌സമില്‍ താമസിക്കുന്ന വാള്‍ട്ടറിന് റെക്ടല്‍ ക്യാന്‍സര്‍ തിരിച്ചറിയുന്നത്. റേഡിയോതെറാപ്പിയും, കീമോതെറാപ്പിയും നല്‍കിയിട്ടും ക്യാന്‍സര്‍ പെല്‍വിസിലെ ലിംഫ് നോഡ്‌സിലേക്ക് പടര്‍ന്നു. ഇതോടെ വയറിന് കീഴ്ഭാഗത്തുള്ള അവയവങ്ങളെല്ലാം നീക്കം ചെയ്ത് രോഗത്തെ തുടച്ചുനീക്കാന്‍ സര്‍ജന്‍മാര്‍ നിര്‍ബന്ധിതരായി. റോബോട്ടുകളുടെ ഉപയോഗം സര്‍ജറി അനായാസവും, രോഗിക്ക് കൂടുതല്‍ ഗുണകരവുമായി മാറുകയാണെന്ന് നൂറുകണക്കിന് സര്‍ജറികള്‍ നടത്തിയിട്ടുള്ള സെന്‍ഡ്രല്‍ ലണ്ടനിലെ റോയല്‍ മാര്‍സ്‌ഡെന്‍ ആശുപത്രിയിലെ കോളോറെക്ടല്‍ സ്‌പെഷ്യലിസ്റ്റ് ഷാനവാസ് റാഷിദ് പറഞ്ഞു. വലിയ മുറിവില്ലാതെ സര്‍ജറി പൂര്‍ത്തിയാക്കുന്നതിനാല്‍ ശരീരത്തിന് ഏല്‍ക്കുന്ന ആഘാതവും കുറയ്ക്കാമെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. 

റാഷിദ് റോബോട്ടിനെ നിയന്ത്രിച്ച് റെക്ടവും, കോളന്റെ ഭാഗവും നീക്കം ചെയ്തപ്പോള്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് പ്രദീപ് കുമാര്‍ പ്രോസ്‌റ്റേറ്റും, ബ്ലാഡറും നീക്കം ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.