CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 16 Seconds Ago
Breaking Now

എം40-യില്‍ ഇടിപൊളി; മൂന്ന് ദിവസത്തിനിടെ മൂന്നാം തവണ തിരക്കേറിയ മോട്ടോര്‍വേ അടച്ചിട്ടു; ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫിന് മുകളില്‍ ഇടിച്ചുകയറിയ വോള്‍വോയുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നു; അപകടത്തില്‍ മരിച്ചത് മൂന്ന് പേര്‍

അപകടങ്ങളെത്തുടര്‍ന്ന് മോട്ടോവര്‍വേ തുടര്‍ച്ചയായ മൂന്ന് ദിവസം അടച്ചിട്ടതോടെ ഇതുവഴി കടന്നുപോയ യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയില്‍

മൂന്ന് ദിവസങ്ങള്‍ക്കിടെ മൂന്നാം തവണ എം40 മോട്ടോര്‍വേ അടച്ചിടാന്‍ നിര്‍ബന്ധിതമാക്കി കൊണ്ട് ഗുരുതരമായ വാഹനാപകടം. വാര്‍വിക്കിന് സമീപം പല വാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടിയെത്തുടര്‍ന്ന് 15 മുതല്‍ 16 വരെയുള്ള ജംഗ്ഷനുകള്‍ക്ക് ഇടയിലുള്ള ഗതാഗതം പോലീസ് അടച്ചിട്ടു. ആറ് കാറുകളാണ് ഈ അപകടത്തില്‍ പെട്ടതെന്ന് സംഭവസ്ഥലത്ത് നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫിന് മുകളില്‍ കയറിയ നിലയില്‍ വോള്‍വോ കാറിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എ40-യില്‍ ഗുരുതരമായ അപകടം നടക്കുന്നത്. തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് പേരാണ് കൊലപ്പെട്ടത്. ചൊവ്വാഴ്ച നടന്ന അപകടത്തില്‍ ഒരു സ്ത്രീയ്ക്ക് ജീവന്‍ അപകടത്തിലാക്കുന്ന പരുക്കാണ് തലയ്ക്ക് ഏറ്റത്. വൈകുന്നേരം 6 മണിയോടെ റോജഡ് ഗതാഗതത്തിന് തുറന്ന് നല്‍കിയെന്ന് വാര്‍വിക്ക്ഷയര്‍ പോലീസ് അറിയിച്ചു. 

ഇതേ മോട്ടോര്‍വേ ജംഗ്ഷന്‍ 8-നും, 8എയ്ക്കും ഇടയില്‍ അടച്ചിട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് പുതിയ അപകടം. ലെക്‌സസും, റീഫ്യൂസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലെക്‌സസിലുണ്ടായിരുന്ന സ്ത്രീ ഗുരുതമായ പരുക്കുകളോടെ ഓക്‌സ്‌ഫോര്‍ഡ് ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച തെറ്റായ വഴിയിലൂടെ കുതിച്ചുപാഞ്ഞ കാരവന്‍ ഇടിച്ചുകയറിയാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. 

അപകടങ്ങളെത്തുടര്‍ന്ന് മോട്ടോവര്‍വേ തുടര്‍ച്ചയായ മൂന്ന് ദിവസം അടച്ചിട്ടതോടെ ഇതുവഴി കടന്നുപോയ യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയില്‍ കിടന്നു. ഗതാഗതം ഒരു തരത്തില്‍ പുനഃസ്ഥാപിച്ചപ്പോഴേക്കും വീണ്ടും അപകടം നടന്നത് യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. പുതിയ അപകടത്തില്‍ യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.