CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 1 Seconds Ago
Breaking Now

സിദ്ദിഖും ജഗദീഷും തമ്മിലുള്ള വാക്‌പോരും ചര്‍ച്ചയാകും ; അമ്മയുടെ നിര്‍ണായക ഭാരവാഹി യോഗം ഇന്ന്

മലയാള സിനിമാ സംഘടന അമ്മ പ്രതിസന്ധിയുടെ വക്കിലാണ്. പല അഭിപ്രായങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിങ്ങനെ സംഘടയില്‍ ചേരി തിരിവ് ശക്തമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സംഘടയില്‍ ദിലീപ് അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള പോരാണ് നടക്കുന്നത്. 

നടന്‍ സിദ്ദിഖ് കെ പി എസി ലളിതയേയും കൂട്ടി സിനിമാ ലൊക്കേഷനില്‍ നടത്തിയ പത്രസമ്മേളനം ഏറെ വിവാദമായിരുന്നു. ദിലീപിനെ ന്യായീകരിച്ച് വനിതാ കൂട്ടായ്മയെ തള്ളി നടത്തിയ പ്രസ്താവന അമ്മയുടെ ഔദ്യോഗിക പ്രസ്താവനയല്ലെന്ന് തള്ളേണ്ട അവസ്ഥയിലാണ് അമ്മ നേതൃത്വം. തൊട്ടു മുമ്പ് ജഗദീഷ് അമ്മയുടെ നിലപാടറിയിച്ചിരുന്നെങ്കിലും ജഗദീഷ് ആരാണ് അമ്മയുടെ കാര്യങ്ങള്‍ അറിയിക്കാനെന്നായിരുന്നു സിദ്ദിഖ് തിരിച്ചടിച്ചത്. 

ഗ്രൂപ്പിലും ജഗദീഷിന്റെയും ബാബുരാജിന്റെയും വാക്കുകള്‍ ചര്‍ച്ചയായി. ഏതായാലും അമ്മ വനിതാ കൂട്ടായ്മ പ്രശ്‌നങ്ങളും സിദ്ദിഖ് ജഗദീഷ് പ്രശ്‌നങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഴുവന്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളും യോഗത്തിലെത്തുമോ എന്ന് സംശയമാണ്.കോഴിക്കോട് ഷൂട്ടിംഗിലായതിനാല്‍ നടന്‍ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡബ്‌ള്യൂ സി സി ഉന്നയിച്ച ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്‌ള്യൂ സി സി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇതും ചര്‍ച്ചയാകും. അലന്‍സിയറിനേതിരേയും മുകേഷിനെതിരേയും ഉയര്‍ന്ന മി ടു കാമ്പെയ്ന്‍ വെളിപ്പെടുത്തലും ചര്‍ച്ച ചെയ്‌തേക്കും.




കൂടുതല്‍വാര്‍ത്തകള്‍.