CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 5 Seconds Ago
Breaking Now

പ്രതിഷേധം ശക്തമായി ; ശബരിമലയില്‍ പ്രവേശിക്കാനാകാതെ രഹനാ ഫാത്തിമയും കവിതയും മടങ്ങി ; തന്ത്രകള്‍ നടയടച്ചിടുമെന്നറിയിച്ചതോടെ പോലീസും വാശിയുപേക്ഷിച്ചു

ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിക്കുകയായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്ക് എത്തിയ മാധ്യമ പ്രവര്‍ത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും തിരിച്ചിറങ്ങുന്നു. യുവതികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്നും സ്ത്രീകള്‍ കയറിയാല്‍ ദര്‍ശനം നടക്കില്ലെന്ന് തന്ത്രി അറിയിച്ചുവെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലൂടെ ഹൈദരാബാദ് സ്വദേശിയായ കവിതയെന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചി സ്വദേശിനിയായ രഹന ഫാത്തിമയും നടപ്പന്തലിന് സമീപം വന്നത്. ദേവസ്വം മന്ത്രിയും ഡിജിപിയും നിര്‍ദേശിച്ചതോടെ പൊലീസ് പിന്മാറുന്നതിന് തീരുമാനിക്കുകയായിരുന്നു. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് പൊലീസിനോട് പിന്മാറുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ബലം പ്രയോഗിച്ച് സന്നിധാനത്ത് നിന്നും പ്രതിഷേധക്കാരെ മാറ്റുന്നതിന് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതികളും പിന്മാറിയത്. 

യുവതികള്‍ ശബരിമലയില്‍ കയറിയാല്‍ ക്ഷേത്ര നട അടച്ചിടുമെന്ന് തന്ത്രിയും വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.

അതേസമയം, രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് അക്രമണം ഉണ്ടായത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.