CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 10 Seconds Ago
Breaking Now

ബ്രക്‌സിറ്റ് പടിവാതില്‍ക്കല്‍ എത്തി; യുകെയുടെ ആരോഗ്യരംഗത്തെ തിരിഞ്ഞ് നോക്കാതെ സര്‍ക്കാര്‍; അഞ്ച് ഘടകങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പുമായി ആര്‍സിഎന്‍

ബ്രക്‌സിറ്റിന് ശേഷവും ആവശ്യത്തിന് വിദേശ ജീവനക്കാരെ എത്തിക്കാന്‍ പാകത്തിനുള്ള ഇമിഗ്രേഷന്‍ സിസ്റ്റം രൂപീകരിക്കണമെന്നും ആര്‍സിഎന്‍

ബ്രക്‌സിറ്റ് എത്തുന്നതോടെ യുകെയുടെ ആരോഗ്യരംഗവും കുത്തഴിയുമെന്ന ആശങ്ക പ്രകടിപ്പിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. 2016 ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം പ്രാധാന്യം കല്‍പ്പിക്കപ്പെട്ട അഞ്ച് മേഖലകളിലും സര്‍ക്കാരിന് യാതൊരുവിധ മുന്നേറ്റവും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആര്‍സിഎന്‍ കുറ്റപ്പെടുത്തി. രോഗികള്‍ക്കും, പൊതുജനങ്ങള്‍ക്കുമൊപ്പം ആരോഗ്യജീവനക്കാര്‍ക്ക് കൂടി സംരക്ഷമം ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെടുന്നു.

ബ്രക്‌സിറ്റ് നഴ്‌സിംഗ്, ഹെല്‍ത്ത് കെയര്‍ സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ അഞ്ച് ഘടകള്‍ ശ്രദ്ധിക്കണമെന്നാണ് ആര്‍സിഎന്‍ ചൂണ്ടിക്കാണിച്ചത്: തൊഴില്‍രംഗത്തെ സുരക്ഷ, ജീവനക്കാരുടെയും മരുന്നുകളുടെയും നിബന്ധനകള്‍ കൈകാര്യം ചെയ്യുക, പൊതുജനാരോഗ്യം നിലനിര്‍ത്തുക, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ഗവേഷണത്തിനും, നഴ്‌സിംഗ് സംഘടനകളുമായി ഇയു സഹകരണം തുടരുക എന്നിവയാണ് ആര്‍സിഎന്റെ നിര്‍ദ്ദേശങ്ങള്‍.

സുപ്രധാനമായ നിബന്ധനകളും, കരാറുകളും നേടുന്നതില്‍ ഗവണ്‍മെന്റ് യാതൊരുവിധ പുരോഗമനവും നേടിയിട്ടില്ലെന്ന് ആശങ്കാജനകമാണെന്ന് ആര്‍സിഎന്‍ കൗണ്‍സില്‍ ചെയര്‍ മരിയ ട്രെവേണ്‍ പറഞ്ഞു. ഇത് ബ്രിട്ടീഷ് രോഗികളെ മാത്രമല്ല നഴ്‌സിംഗ് ജീവനക്കാരിലും പ്രത്യാഘാതം സൃഷ്ടിക്കും. ദശകങ്ങള്‍ എടുത്ത് സൃഷ്ടിച്ച സഹകരണങ്ങളാണ് ഇതുവഴി ഇല്ലാതാകുക.

ബ്രക്‌സിറ്റിന് ശേഷവും ആവശ്യത്തിന് വിദേശ ജീവനക്കാരെ എത്തിക്കാന്‍ പാകത്തിനുള്ള ഇമിഗ്രേഷന്‍ സിസ്റ്റം രൂപീകരിക്കണമെന്നും ഇവര്‍ വ്യക്തമാക്കി. ഇയു പൗരന്‍മാര്‍ക്ക് യുകെയില്‍ തുടരാനായി സെറ്റില്‍ഡ് സ്റ്റാറ്റസ് പ്രോഗ്രാം നടപ്പാക്കാനുള്ള ശ്രമവും ആര്‍സിഎന്‍ നടത്തുന്നു. ഇതിനായി ഹോം ഓഫീസുമായുള്ള ചര്‍ച്ചകളും സജീവമാണ്.




കൂടുതല്‍വാര്‍ത്തകള്‍.