CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 7 Minutes 6 Seconds Ago
Breaking Now

മോദിയുടെ കോമാളികള്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ തടയുന്നു ; അന്താരാഷ്ട്ര മധ്യമങ്ങളുടെ വിമര്‍ശനമിങ്ങനെ

മോദിയുടെ കോമാളികള്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ തടയുന്നു' എന്ന തലക്കെട്ടാണ് ദി ഓസ്‌ട്രേലിയന്‍ എന്ന പത്രം സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് നല്‍കിയത്

ശബരിമല വിഷയം രാജ്യത്ത് മാത്രമല്ല പുറത്തും ചര്‍ച്ചയായിരിക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി വിധി വന്ന ശേഷം നിരവധി സ്ത്രീകള്‍ പോലീസ് സഹായത്തോടെ ഇതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വന്‍ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.

ശബരിമലയിലെ ബിജെപി പ്രതിഷേധത്തിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 'മോദിയുടെ കോമാളികള്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ തടയുന്നു' എന്ന തലക്കെട്ടാണ് ദി ഓസ്‌ട്രേലിയന്‍ എന്ന പത്രം സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് നല്‍കിയത്. കാവി വസ്ത്രമണിഞ്ഞെത്തിയ അക്രമകാരികള്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് വാര്‍ത്ത.

കേരളത്തിലെ യാഥാസ്ഥിതികരായ ചിലര്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. ഇതിനെതുടര്‍ന്ന് കല്ലേറുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചെയ്തതോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആരാധാനാലയത്തില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

സുപ്രീംകോടതി വിധി മുതലുള്ള കാര്യങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ മുംബയിലെ ഹാജി അലി ദര്‍ഗ്ഗയെ കുറിച്ചും, മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തെകുറിച്ചും വാര്‍ത്തയില്‍ പ്രതിപാദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പറയുന്നുണ്ടെങ്കിലും സംസ്ഥാന ബിജെപി നേതൃത്വം ഭക്തര്‍ക്കൊപ്പമെന്നാണ് പറയുന്നത്. ഏതായാലും സന്നിധാനത്ത് കടുത്ത പ്രതിഷേധമാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്. കുട്ടികളെ മുന്‍ നിര്‍ത്തിയുള്ള പ്രതിഷേധം വന്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.