CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 16 Seconds Ago
Breaking Now

ത്യാഗരാജനതിരെ മി ടൂ ആരോപണവുമായി വനിതാ ഫോട്ടോഗ്രാഫര്‍

നടനും സംവിധായകനുമായ ത്യാഗരാജനതിരെ മി ടൂ ആരോപണവുമായി വനിതാ ഫോട്ടോഗ്രാഫര്‍. പ്രതിക മേനോനാണ് ത്യാഗരാജനെതിരേ ആരോപണം ഉന്നയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

മകന്‍ പ്രശാന്തിനെ നായകനാക്കി ത്യാഗരാജന്‍ സംവിധാനം ചെയ്ത 'പൊന്നാര്‍ ശങ്കര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോയമ്പത്തൂരില്‍ നടക്കവേ ത്യാഗരാജന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് പ്രതികയുടെ ആരോപണം.

'2010ല്‍ കോളെജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫിയില്‍ അവസരം തേടുമ്പോഴാണ് പരിചയക്കാരന്റെ ശുപാര്‍ശ വഴി ത്യാഗരാജന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. ത്യാഗരാജന്‍ തന്നെ എന്നും അടുത്തുനിര്‍ത്താന്‍ ശ്രമിച്ചു. തായ്‌ലന്‍ഡിലെ യുവതികള്‍ക്കൊപ്പം ചെലവഴിച്ച കാര്യങ്ങളൊക്കെ പറഞ്ഞു.

ഒരുദിവസം രാത്രി മൂന്നുതവണ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍മുറിയുടെ കതകില്‍ മുട്ടി വിളിച്ചു. പുലര്‍ച്ചെ നാലുമണി വരെ ഇത് തുടര്‍ന്നു. അന്ന് ഞാന്‍ എന്റെ ജീവിതത്തെയും ശരീരത്തെയും ഭയപ്പെട്ടു. പേടിയകറ്റാന്‍ വേണ്ടി സുഹൃത്തുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. ഉറങ്ങാന്‍ പോലുമാവാതെയാണ് അടുത്തദിവസം രാവിലെ സെറ്റിലെത്തിയത്.

സെറ്റിലെത്തിയപ്പോള്‍ ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് ത്യാഗരാജന്‍ പറഞ്ഞത്. അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ ജോലിയുടെ പ്രതിഫലംപോലും നല്‍കാതെ സെറ്റില്‍നിന്ന് പറഞ്ഞുവിട്ടെന്നും പ്രതിക മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.