CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 57 Minutes 5 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; റീജ്യണല്‍ വിജയികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്ന്.

മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകള്‍ മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട തീയതി ഇന്നാണ്.

ഒടുവില്‍ ആ ദിവസങ്ങള്‍ വന്നെത്തി. ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ  ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. നവംബർ 10 ന്  ബ്രിസ്റ്റോളിൽ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജ്യണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകള്‍ മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്നാണ്. വിജയികളുടെ വിവരങ്ങള്‍ അതാത് സ്ഥലങ്ങളിലെ കോഡിനേറ്റർമാർ എത്രയും പെട്ടെന്ന് മെയില്‍ ചെയ്യേണ്ടതാണ്.

വിവിധ റീജ്യണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് രൂപതാ ബൈബിള്‍ കലോത്സവ വേദിയില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നത്. നവംബര്‍ 10ന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. വീറുംവാശിയും പ്രകടനമാക്കിയ റീജ്യണല്‍ മത്സരങ്ങളിലെ വിജയികളുടെ കലാശക്കൊട്ടാണ് രൂപതാ ബൈബിൾ കലോത്സവം . മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകളില്‍ വാശിയേറിയ മത്സരങ്ങൾ നടന്നു കഴിഞ്ഞു.മാഞ്ചസ്റ്റര്‍ റീജ്യണല്‍ മത്സരങ്ങള്‍ 27നാണ് കലാശക്കൊട്ട് തീര്‍ക്കുക. 

ഇതോടെ ബ്രിസ്റ്റോളിൽ നടക്കുന്ന  ബൈബിള്‍ കലോത്സവത്തിനുള്ള കാഹളം മുഴങ്ങും. അന്തിമപോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് റീജ്യണല്‍ മത്സരവിജയികള്‍. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ റീജ്യണല്‍ കോര്‍ഡിനേറ്റര്‍മാര്‍ അയയ്‌ക്കേണ്ട അവസാന തീയതി ഇന്ന് ആണ്.

മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ registration@smegbbiblekalotsavam .com എന്ന ഇമെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്റെ വെബ്‌സൈറ്റിലേക്കോ അയയ്ക്കണം.

കലോത്സവത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ട പണിപ്പുരയിലാണ്. ഈ ആഴ്ചയോടെ ബൈബിള്‍ കലോത്സവത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാദർ പോൾ വെട്ടിക്കാട്ട് :07450243223

ജോജി മാത്യു : 07588445030

 

Kalotsavam Date:  10th November 2018

Venue: Greenway Cetnre, Southmead, Bristol BS10 5PY

www.smegbbiblekalotsavam.com 

Email : info@smegbbiblekalotsavam.com

 

വാർത്ത: ഫാദർ . ബിജു കുന്നക്കാട്ട്  




കൂടുതല്‍വാര്‍ത്തകള്‍.