CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 35 Seconds Ago
Breaking Now

ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു ; ജനനേന്ദ്രിയം മുറിച്ചെടുത്തു ; ഭാര്യ ചെയ്ത ക്രൂരതയിങ്ങനെ

യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ വ്യാപാരിയായ ഛുക്കാ രത്‌നബാബു (26)വിനെയാണ് ഭാര്യ സ്വര്‍ണ ലത (24) അതിക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ ദമ്പതികളുടെ വീട്ടില്‍ വച്ചാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. അഞ്ചു വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഉറങ്ങാതിരുന്ന സ്വര്‍ണലത ഉറങ്ങികിടക്കുകയായിരുന്ന ഭര്‍ത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ആക്രമണത്തില്‍ തലയോട് തകര്‍ന്ന് മരിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ചിട്ടും യുവതിയുടെ ക്രൂരത തീര്‍ന്നില്ല. ജനനേന്ദ്രിയം മുറിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് ബന്ധുക്കളും അയല്‍വാസികളും കൊലപാതക വിവരം അറിഞ്ഞ്. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്വര്‍ണലത പൊതുവേ ദേഷ്യക്കാരിയാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്കിട്ടിരുന്നു. രത്‌നബാബു സ്വര്‍ണലത ദമ്പതികള്‍ക്ക് രണ്ടുമക്കളാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.