CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 31 Seconds Ago
Breaking Now

ഒടിയന്‍ ചിത്രീകരണം പൂര്‍ത്തായി

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്നലെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കവെച്ചു. പുതിയ പോസ്റ്ററില്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം മഞ്ജുവാര്യരും പ്രകാശ് രാജും പോസ്റ്ററിലുണ്ട്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

തീയേറ്ററിലെത്തും മുന്നേ ഒടിയന്‍ മാണിക്യന് വമ്പന്‍ വരവേല്‍പ്പ് ഒരുക്കാനുള്ള നീക്കങ്ങള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും തുടങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒടിയന്‍ മാണിക്യന്റെ ക്യാരക്ടര്‍ സ്റ്റാച്യു ലുലു മാളില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ അനാച്ഛാദനം ചെയ്തു. ലുലുമാളിനൊപ്പം കേരളത്തിലെ പ്രമുഖ 50 തിയറ്ററുകളിലും വരും ദിവസങ്ങളില്‍ ഒടിയന്‍ സ്റ്റാച്ച്യു എത്തും.

ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.