CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 25 Seconds Ago
Breaking Now

ഗ്രേസ് നൈറ്റ് പത്ത് വര്‍ഷം ' പാട്ടും പാടി കടന്നുപോയി' ; അനശ്വര സംഗീതത്തിന്റെ അപൂര്‍വ ഗാനങ്ങള്‍ വേദിയെ ധന്യമാക്കി

രഞ്ജിനി ജോസും കണ്ണൂര്‍ ഷേരീഫും യുകെയിലെ മികച്ച ഗായകരും ഒത്തുചേര്‍ന്ന് മനോഹരമാക്കി ഇക്കുറിയും ഗ്രേസ് നൈറ്റ്.

മലയാളികള്‍ക്ക് അഭിമാനമാണ് മനോഹരമായ ഒരുപിടി ഗാനങ്ങള്‍. അനുഗ്രഹീത ഗായകര്‍, വരികള്‍ക്ക് മാസ്മരീകത നല്‍കിയ എഴുത്തുകാര്‍, ഈണങ്ങള്‍ നല്‍കിയ കഴിവുള്ള ഈ കലാകാരന്മാരോടെല്ലാം ഒരിക്കല്‍ കൂടി മനസ് കൊണ്ട് ഏവരും പ്രണാമം അര്‍പ്പിച്ചുപോകുന്ന നിമിഷം.

കുറേ നല്ല ഗാനങ്ങള്‍കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. വീണ്ടും കേള്‍ക്കാന്‍ ആസ്വദിക്കാന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഗ്രേസ് നൈറ്റിന്റെ വേദി യുകെ മലയാളികള്‍ക്കൊപ്പമുണ്ട് . ഇക്കുറിയും ഒരു പിടി നല്ല ഗാനങ്ങള്‍ ആസ്വദിച്ചാണ് ഇവിടെയെത്തിയവര്‍ മടങ്ങിയത്. രഞ്ജിനി ജോസും കണ്ണൂര്‍ ഷേരീഫും യുകെയിലെ മികച്ച ഗായകരും ഒത്തുചേര്‍ന്ന് മനോഹരമാക്കി ഇക്കുറിയും ഗ്രേസ് നൈറ്റ്.

സൗത്താംപ്ടണിലെ ഉണ്ണികൃഷ്ണന്‍ എന്ന ഗാന ആസ്വാദകന്റെ പ്രവര്‍ത്തനങ്ങളാണ് പത്തുവര്‍ഷമായി തുടര്‍ച്ചയായി ഗ്രേസ് നൈറ്റ് എന്ന മികച്ച ഷോ നടത്താനുള്ള കാരണവും. റിജന്റ് പാര്‍ക്ക് കമ്യൂണിറ്റി കോളേജിന്റെ ഓഡിറ്റോറിയത്തില്‍ നൂറു കണക്കിന് പേരാണ് ഒഴുകിയെത്തിയത്. സംഗീതവും നൃത്തവുമായി വേദി കൊഴുത്തപ്പോള്‍ ആസ്വാദകര്‍ക്ക് അത് വേറിട്ടൊരു അനുഭവമായി.

ബാലഭാസ്‌കറിന്റെ വിയോഗം ഏവരേയും തളര്‍ത്തിയിരുന്നു. ആ മികച്ച കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സദസ് ഒന്നായി എണീറ്റ് ടോര്‍ച്ച് അടിച്ച് വെളിച്ചമേകി ആദരവ് അര്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് മുന്നില്‍ വയലിന്‍ അര്‍ച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്.

പരിപാടിയുടെ അവതാരകരായി രേഖ ജെനി, സീമ സൈമണ്‍, വിവേക് ബാലകൃഷ്ണന്‍, ജോണ്‍സണ്‍ പേരിംചേരി എന്നിവര്‍ വേദിയിലെത്തി. മികവുറ്റ ചെണ്ടമേളത്തോടെയാണ് പരിപാടി തുടങ്ങിയത്. ടെസ് സ്റ്റാന്‍ലിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങു തുടങ്ങി.

മികച്ച ലൈവ് ഓര്‍ക്കസ്ട്രയും ഗാനങ്ങള്‍ക്ക് മികച്ച അകമ്പടിയായി.റൊസാലിയോ റിച്ചാര്‍ഡിന്റെ നൃത്തവും ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ തിരക്കഥയെഴുതി അവതരിപ്പിച്ച സ്‌കിറ്റും വ്യത്യസ്ഥത പുലര്‍ത്തി. നിരവധി മികച്ച ഗാനങ്ങളും സ്‌കിറ്റും നൃത്തവുമായി മികവുറ്റ ഒരു സായാഹ്നമാണ് കാണികള്‍ക്ക് ഗ്രേസ് നൈറ്റ് സമ്മാനിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.