CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 29 Seconds Ago
Breaking Now

കറുത്ത വര്‍ഗ്ഗക്കാരിയായ വൃദ്ധയ്ക്ക് വിമാന യാത്രയ്ക്കിടെ സഹയാത്രികന്റെ അസഭ്യ വര്‍ഷം

'നീ എന്റെ സീറ്റിനടുത്താണോ ഇരിക്കുന്നത്? ഇറങ്ങി പോകൂ..' എന്ന് പറഞ്ഞ് ഒച്ചവെക്കുകയും സ്ത്രീയെ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു

കറുത്ത വര്‍ഗക്കാരിയായ വൃദ്ധക്ക് സഹയാത്രികന്റെ അസഭ്യ വര്‍ഷം. ലണ്ടനിലേക്കുള്ള 22എഫ് റയാനെയര്‍ വിമാനത്തിലാണ് സംഭവം. 77 വയസ്സുകാരിയും രോഗിയുമായ ഒരു കറുത്ത വര്‍ഗക്കാരിക്ക് നേരെയായിരുന്നു വെളുത്ത വര്‍ഗക്കാരന്റെ വംശീയാധിക്ഷേപം.

'നീ എന്റെ സീറ്റിനടുത്താണോ ഇരിക്കുന്നത്? ഇറങ്ങി പോകൂ..' എന്ന് പറഞ്ഞ് ഒച്ചവെക്കുകയും സ്ത്രീയെ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് കേട്ട സ്ത്രീയുടെ മകള്‍ അടുത്തേക്ക് വന്നു. 'നിങ്ങളെന്താണ് ചെയ്യുന്നത്. എന്റെ മാതാവാണിത്. അവര്‍ രോഗിയാണ്. ഇങ്ങനെ ഒച്ചയെടുത്ത് സംസാരിക്കരുതെന്നും മകള്‍ പറഞ്ഞു. എന്നാല്‍ അത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ അയാള്‍ മകളോടും മോശമായാണ് പെരുമാറിയത്. വ്യത്തികെട്ടവള്‍, തടിച്ചി, രോഗി, തന്തയില്ലാത്തവള്‍ എന്നിങ്ങനെയൊക്കെ വിളിച്ച് അയാള്‍ അവരെ അധിക്ഷേപിച്ചു.

ഡേവിഡ് ലോറന്‍സ് എന്നയാള്‍ സംഭവം കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സംഭവം ലോകം മുഴുവന്‍ അറിഞ്ഞു. യൂട്യൂബിലും ട്വിറ്ററിലും വീഡിയോ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍, ഇരുവര്‍ക്കും പിറകിലായി ഇരുന്ന ഒരു യുവാവ് മാത്രമാണ് പ്രതികരിച്ചത്. സ്ത്രീയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന യാത്രക്കാരനെ തടഞ്ഞ യുവാവ് അയാളോട് വായടക്കാന്‍ ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.