CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

അവധിയാഘോഷത്തിന് പോയ ഇംഗ്ലീഷുകാരന്‍ മടങ്ങിയെത്തിയത് മൃതദേഹമായി ; ഹൃദയവും കരളും വൃക്കകളുമില്ല !

മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടെങ്കിലും ഈജിപ്ത് ആരോപണങ്ങള്‍ തള്ളി.

അവധിയാഘോഷത്തിനിടെ മരണമടഞ്ഞ ഇംഗ്ലീഷുകാരന്‍ അവയവ മോഷണത്തിന് ഇരയായെന്ന് ആരോപിച്ച് ഈജിപ്തിനെതിരെ ബ്രിട്ടന്‍. ഈജിപ്തില്‍ സന്ദര്‍ശനത്തിന് പോയി അജ്ഞാത സാഹചര്യത്തില്‍ പെട്ടെന്ന് മരണമടഞ്ഞയാളുടെ മൃതദേഹം തിരികെ എത്തിച്ചത് ചില ആന്തരിക അവയവങ്ങളില്ലാതെയായിരുന്നുവെന്നാണ് ബ്രിട്ടന്‍ ആരോപിക്കുന്നത്. മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടെങ്കിലും ഈജിപ്ത് ആരോപണങ്ങള്‍ തള്ളി.

ഡേവിഡ് ഹാംപ്ഷയര്‍ എന്ന 62 കാരനെ കരിങ്കടലിന്റെ തീരത്തെ ഒരു റിസോര്‍ട്ടില്‍ സെപ്തംബര്‍ 18ന് മരണമടഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും ഹൃദയം ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുന്നത്. എന്നാല്‍ അവയവ മോഷണം നടന്നിട്ടില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ നുണ പ്രചരിക്കുകയാണെന്നും ഈജിപ്ത് അധികൃതര്‍ ന്യായീകരിക്കുന്നു.

ഡേവിഡ് ഹാംപ്‌ഷെയറിന്റെ സാമ്പിളുകള്‍ എടുത്തെന്നും ഹൃദയം, കരള്‍, വൃക്കകള്‍, മറ്റ് ചില ആന്തരിക അവയവങ്ങള്‍ എന്നിവ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എടുത്ത് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. അവ എന്തിന് മാറ്റിയെന്നോ തിരിച്ചു വയ്ക്കാത്തത് എന്താണെന്നോ അധികൃതര്‍ പറയുന്നില്ല.ടൂറിസ്റ്റ് ഹൃദയാഘാതം മൂലം മരിച്ചെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പിതാവിന്റെ മരണത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ലെന്നാണ് ഡേവിഡിന്റെ മകന്‍ പറയുന്നത്.

നേരത്തെ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ച സംഭവം കുഴഞ്ഞു വീണുള്ള മരണമെന്നാണ് അധികൃതര്‍ വാദമുയര്‍ത്തിയത്. എന്നാല്‍ ഈ മരണവും സംശയത്തിന്റെ നിഴലിലാണ് .

 

 




കൂടുതല്‍വാര്‍ത്തകള്‍.