CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 5 Seconds Ago
Breaking Now

അടുത്ത 24 മണിക്കൂറില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ മുന്നറിയിപ്പ്; 2 ഇഞ്ച് വരെ കനത്ത മഴയ്ക്കും, 60എംപിഎച്ച് വേഗതയുള്ള കാറ്റിനും സാധ്യത; സതേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങള്‍ക്ക് മെറ്റ് ഓഫീസ് മുന്നറിയിപ്പ്

പെട്ടെന്നുള്ള മഴ റോഡില്‍ വെള്ളം പൊങ്ങാന്‍ ഇടയാക്കുമെന്നും കാലാവസ്ഥാ പ്രവചനക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു

ശൈത്യകാലത്തേക്ക് കടക്കുന്നതിന് മുന്‍പുള്ള ആശ്വാസ ദിനങ്ങളില്‍ മഴയും കനത്ത കാറ്റും ബ്രിട്ടനിലെ ചിലയിടങ്ങളെ തേടിയെത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ നാല് ഇഞ്ച് വരെ മഴയും, 60എംപിഎച്ച് കാറ്റിനുമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഉച്ചയോടെ 1.6 ഇഞ്ച് മഴ പെയ്യുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. ഇത് നാളെ വരെ തുടര്‍ന്നേക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഈ അവസ്ഥ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും മെറ്റ് ഓഫീസ് പുറപ്പെടുവിക്കുന്നു. സതേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലേക്ക് നാളെ ഉച്ചയോടെ വ്യാപിക്കുന്നതോടെ 2 ഇഞ്ച് മഴയാകും പെയ്തിറങ്ങുക. ഒപ്പം കാറ്റും അകമ്പടിയാകും. 

ഞായറാഴ്ചയും ഈ സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. വൈറ്റ്ഹാളില്‍ നാഷണല്‍ സര്‍വ്വീസ് ഓഫ് റിമബ്രന്‍സിനായി രാജ്ഞിയും രാജകുടുംബവും ഒത്തുചേരുമ്പോഴും സതേണ്‍ ഇംഗ്ലണ്ടില്‍ മഴ നിലനില്‍ക്കുമെന്നാണ് കരുതുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ബ്രിട്ടനിലേക്ക് കുറഞ്ഞ സമ്മര്‍ദം എത്തിക്കുന്ന ഭൂമിക്ക് മുകളിലൂടെ ഒഴുകുന്ന കാറ്റിന്റെ ഗതിയിലേക്ക് യുഎസില്‍ നിന്നുമുള്ള തണുത്ത കാറ്റ് കൂടിച്ചേരുന്നതാണ് കാലാവസ്ഥയുടെ രൂപമാറ്റത്തിന് പിന്നില്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും ഐറിഷ് കടലില്‍ നിന്നുമുള്ള കനത്ത മഴ ചില പ്രദേശങ്ങളില്‍ പെയ്തിറങ്ങും. 

പെട്ടെന്നുള്ള മഴ റോഡില്‍ വെള്ളം പൊങ്ങാന്‍ ഇടയാക്കുമെന്നും കാലാവസ്ഥാ പ്രവചനക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു. വൈകുന്നേരം നാല് മണി മുതല്‍ നാളെ വെളുപ്പിന് നാല് മണി വരെയുള്ള സമയങ്ങളില്‍ ചിലയിടങ്ങളില്‍ റോഡുകള്‍ അടച്ചിടാനും, ഡ്രൈവിംഗ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. റോഡുകള്‍ക്ക് പുറമെ റെയില്‍, വ്യോമ, ഫെറി ഗതാഗതത്തെയും ഈ മഴയും കാറ്റും ബാധിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ സാരമായി ബാധിക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇതുമൂലം ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. കൂടാതെ വൈദ്യുതിബന്ധം തടസ്സപ്പെടാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. 

തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ശക്തി പ്രകടിപ്പിക്കാനുള്ള സാധ്യതയും പ്രതീക്ഷിക്കാം. മഴയ്‌ക്കൊപ്പം കാറ്റ് കനക്കുന്നതാണ് അവസ്ഥ മോശമാക്കുന്നത്. സതേണ്‍, വെസ്‌റ്റേണ്‍ തീരപ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.