CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 23 Seconds Ago
Breaking Now

എന്‍എച്ച്എസ് ഡോക്ടര്‍ ഇനി സ്‌കൈപ്പിലെത്തും; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും വീഡിയോ കോള്‍ അപ്പോയിന്റ്‌മെന്റ്; ജീവനക്കാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ ഇത് മതിയാകുമോ?

എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് ഈ പദ്ധതിയെ പിന്തുണയ്ക്കുകയാണ്

ലക്ഷക്കണക്കിന് അപ്പോയിന്റ്‌മെന്റുകള്‍ കുറച്ച് രോഗികളുടെ എന്‍എച്ച്എസ് സന്ദര്‍ശനം വെട്ടിക്കുറയ്ക്കാന്‍ സ്‌കൈപ്പ് വീഡിയോ കോള്‍ പ്രയോജനപ്പെടുത്താന്‍ നീക്കം. വീഡിയോ കോള്‍ വഴി രോഗവിവരം അറിയുന്നത് വഴി എന്‍എച്ച്എസിനും, രോഗികള്‍ക്കും പണം ലാഭിക്കാമെന്നും, റോഡിലെ ഗതാഗത കുരുക്ക് കുറയ്ക്കാമെന്നുമാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ കണ്ടെത്തല്‍. അഞ്ചില്‍ ഒരു ആശുപത്രി സന്ദര്‍ശനം വീതം സ്‌കൈപ്പ് വഴിയാക്കാന്‍ കഴിയുമെന്നാണ് മുന്‍നിര ഡോക്ടര്‍മാരുടെ പ്രവചനം. 

പ്രതിവര്‍ഷം 118 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളാണ് എന്‍എച്ച്എസില്‍ എത്തുന്നത്. ഇതില്‍ 24 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ വീഡിയോ കോള്‍, ഫോണ്‍ ചാറ്റ് അല്ലെങ്കില്‍ ജിപി സന്ദര്‍ശനത്തില്‍ ഒതുക്കാമെന്നാണ് പ്രതീക്ഷ. എന്‍എച്ച്എസിന് പണം ലാഭിക്കാമെന്നതിന് പുറമെ രോഗികള്‍ക്ക് യാത്ര ഒഴിവാക്കാനും, വാഹനങ്ങളുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് ഗുണം ലഭിക്കാനും കാരണമാകും. 

വ്യത്യസ്തമായ രീതിയില്‍ ജോലി ചെയ്യാനും, ലഭ്യമായിട്ടുള്ള ടെക്‌നോളജി പ്രയോജനപ്പെടുത്താനുമാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിലെ ഡോ. ടോബി ഹില്‍മാന്‍ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷം ആളുകളുടെയും പോക്കറ്റില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കാണും. അതുകൊണ്ട് തന്നെ ഏത് തരത്തില്‍ നോക്കിയാലും പരിപാടി വിജയമാകും, ഡോ. ടോബി പറയുന്നു. 

എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് ഈ പദ്ധതിയെ പിന്തുണയ്ക്കുകയാണ്. എന്‍എച്ച്എസിലെ ഔട്ട്‌പേഷ്യന്റ് സിസ്റ്റം പഴയതാണ്. ടെക്‌നോളജി ഉപയോഗിച്ച് രോഗികള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ സമയമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.