CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Seconds Ago
Breaking Now

ദീപാവലിയ്ക്ക് പടക്കം പൊട്ടിച്ച് ആഘോഷം; ഇന്ത്യന്‍ വംശജര്‍ക്കെതിരെ സിംഗപ്പൂരില്‍ കേസ്

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് നാല് ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരായത്.

ദീപാവലിയ്ക്ക് പടക്കങ്ങള്‍ പൊട്ടിച്ചതിന് നാല് ഇന്ത്യന്‍ വംശജര്‍ക്കെതിരെ സിംഗപ്പൂര്‍ കോടതി കുറ്റം ചുമത്തി. 1972 മുതല്‍ വെടിക്കോപ്പുകള്‍ നിരോധിച്ച രാജ്യമാണ് സിംഗപ്പൂര്‍. 

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് നാല് ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരായത്. ഹൗസിംഗ് എസ്റ്റേറ്റുകളായ യിഷുന്‍, ബുകിത് ബതോക് വെസ്റ്റ്, ജൂ സെംഗ് റോഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയാണ് ഇവര്‍ അനധികൃതമായി പടക്കത്തിന് തിരികൊളുത്തിയത്. ആ ദിവസമാണ് സിംഗപ്പൂരില്‍ ദീപാവലി ആഘോഷിച്ചത്. 

18-കാരനായ ഹരിപ്രശാന്ത്, 25-കാരന്‍ എല്‍വിസ് സേവ്യര്‍ ഫെര്‍ണാണ്ടസ്, 28-കാരന്‍ ജീവന്‍ അര്‍ജ്ജുന്‍, 54-കാരന്‍ അളഗപ്പന്‍ സിങ്കാരം എന്നിവര്‍ക്കെതിരെയാണ് അപകടകരമായ വെടിക്കോപ്പുകള്‍ ഉപയോഗിച്ചതിന് കുറ്റം ചുമത്തിയത്. ഇവരെ കൂടാതെ മറ്റ് രണ്ട് ഇന്ത്യന്‍ വംശജരും സമാനമായ സംഭവങ്ങളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. 

ഇവരില്‍ പലരും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. 1968 മുതലാണ് പടക്കങ്ങള്‍ക്കെതിരെ സിംഗപ്പൂര്‍ നടപടി ആരംഭിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതായി കണ്ടെത്തിയാണ് നടപടി. 1972 ആഗസ്റ്റ് 1ന് സമ്പൂര്‍ണ്ണ നിരോധനവും നിലവില്‍ വന്നു. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.