CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 18 Seconds Ago
Breaking Now

പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്; വര്‍ഷത്തില്‍ 60,000 പൗണ്ട് ശമ്പളം; ഓഫര്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ യൂറോമില്ല്യണ്‍സ് ജേതാവ് വക; കാമുക ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റും ആരംഭിച്ച് 23-കാരി

വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യമായി ഗെയിം കളിച്ച ജെയിന് 1 മില്ല്യണ്‍ പൗണ്ട് ലഭിച്ചത്

പ്രണയം എങ്ങിനെയാണ് അനുഭവപ്പെടുന്നത്? ഇതിനൊരു വിശദീകരണം നല്‍കാന്‍ ശാസ്ത്രം എത്ര പുരോഗമിച്ചാലും സാധിക്കില്ല. ഒരു വ്യക്തിയോട് ഇഷ്ടം തോന്നാനും അവരുടെ കൂടെ ഉണ്ടാകണമെന്നും തോന്നാനുള്ള നിബന്ധനകള്‍ ആര്‍ക്കും മുന്നോട്ട് വെയ്ക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ പ്രേമിക്കാന്‍ ശമ്പളം കൂടി നല്‍കുന്നുവെന്ന് കേട്ടാലോ, അതിനെ പ്രേമമെന്ന് വിളിക്കാന്‍ കഴിയുമോ? അതോ വെറുമൊരു ജോലിയാകുമോ? ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ യൂറോമില്ല്യണ്‍സ് ജേതാവായ 23-കാരിയാണ് പുതിയ കാമുകന് പ്രതിവര്‍ഷം 60,000 പൗണ്ട് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. തന്റെ പല മുന്‍കാല ബന്ധങ്ങളും പരാജയപ്പെട്ടതോടെയാണ് സ്‌കോട്ട്‌ലണ്ടുകാരി ജെയിന്‍ പാര്‍ക്ക് ഈ തീരുമാനം എടുത്തത്. 

പ്രണയം കണ്ടെത്താനായി ജെയിന്‍ ഒരു വെബ്‌സൈറ്റും ആരംഭിക്കുന്നുണ്ട്. തല്‍പരകക്ഷികളായ യുവാക്കള്‍ക്ക് ഇതുവഴി അപേക്ഷിക്കാം. ബോയ്ഫ്രണ്ടിന് 60,000 പൗണ്ട് വാര്‍ഷിക അലവന്‍സ് നല്‍കും. തനിക്കൊപ്പം ഭക്ഷണത്തിനും, വൈന്‍ കഴിക്കാനുമാണ് ഈ തുക. ഭാഗ്യദേവത തേടിയെത്തിയതോടെ തന്നോട് അടുക്കുന്ന വ്യക്തികളുടെ ഉദ്ദേശത്തില്‍ ഇവര്‍ സംശയാലുവായി. ഭാഗ്യം ഒരു ദൗര്‍ഭാഗ്യമായാണ് ഇവര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ ബാങ്കിലെ പണത്തെയാണോ സ്‌നേഹിക്കുന്നതെന്ന ആശങ്കയിലാണ് ജെയിന്‍. ഇത് വര്‍ദ്ധിച്ചാണ് ഇപ്പോള്‍ പുതിയ കാമുകനെ കണ്ടെത്താന്‍ അന്വേഷണം വെബ്‌സൈറ്റ് വഴി ആക്കിയത്. 

മണിക്കൂറിന് എട്ട് പൗണ്ട് വരുമാനമുള്ള ഒരു അഡ്മിന്‍ ജോലി ചെയ്യവെയാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തില്‍ തേടിയെത്തുന്നത്. വെറും 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യമായി ഗെയിം കളിച്ച ജെയിന് 1 മില്ല്യണ്‍ പൗണ്ട് ലഭിച്ചത്. അന്ന് മുതല്‍ പുതിയ കാറുകളും, ഹാന്‍ഡ് ബാഗുകളും, പുതിയ പല്ലും വരെ വെച്ചുപിടിപ്പിച്ച് ജീവിക്കുകയാണ് ഇവര്‍. ഇതിന് പുറമെ സ്തനസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ചികിത്സയും നടത്തി. കഴിഞ്ഞ ആഴ്ചയാണ് ഫുട്‌ബോള്‍ താരമായ കാമുകന്‍ ജോര്‍ദാന്‍ പിഗോട്ടുമായുള്ള ബന്ധം ഇവര്‍ അവസാനിപ്പിച്ചത്. ഇക്കുറി കാമുകനെ തേടിയുള്ള അന്വേഷണം ചിത്രീകരിക്കുകയും ഇത് അടുത്ത വര്‍ഷം ഡോക്യുമെന്ററിയായി പുറത്തുവിടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്തായാലും കൈയില്‍ കാശ് കൂടിയതോടെ സമാധാനം നഷ്ടമായ അവസ്ഥയിലാണ് ജെയിന്‍. അതല്ലെങ്കില്‍ പ്രണയം കണ്ടെത്താന്‍ ഒരു വെബ്‌സൈറ്റ് വേണ്ടി വരുമായിരുന്നില്ലല്ലോ!




കൂടുതല്‍വാര്‍ത്തകള്‍.