CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Minutes 48 Seconds Ago
Breaking Now

വിജയ്-ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും; ദളപതി63 പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ വന്‍ വിജയത്തിന്റെ ആഘോഷത്തിനിടെ വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണ് താരം. ഇതിനിടെയാണ് ഇളയദളപതിയുടെ പുതിയ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നത്. സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പമാണ് വിജയ്‌യുടെ അടുത്ത വരവ്. 

ദളപതി63 എന്ന പേരാണ് ചിത്രത്തിന് പ്രാരംഭത്തില്‍ നല്‍കിയിരിക്കുന്നത്. കലാപതി എസ് അഘോരം നിര്‍മ്മിക്കുന്ന ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ഒരുങ്ങുക. ഔദ്യോഗികമായി പൂജ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പ്രഖ്യാപനം. 

'ദളപതി 63 ഒരു പക്കാ മാസ്സ് ഫാമിലി എന്റര്‍ടെയിനറാകുമെന്ന് ഉറപ്പ് നല്‍കുന്നു. വലിയ താരനിരയും, മികച്ച ടെക്‌നിക്കല്‍ ടീമും, മികച്ച മൂല്യമുള്ള ചിത്രവുമാകും ഇത്. ആഗോള തലത്തില്‍ നിന്നുമുള്ള പ്രതിഭാധനരെയാണ് ഇതുവരെ കാണാത്ത ഒരു ദളപതി വിജയ് ചിത്രത്തിനായി എത്തിക്കുക', അണിയറക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

സമാന്ത, വിവേക് എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. താരനിരയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്‍ വീണ്ടും വിജയ് ചിത്രത്തിന് സംഗീതം പകരും. തന്റെ മുന്‍കാല ചിത്രങ്ങളായ തെരി, മെര്‍സല്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമാകും പുതിയ ചിത്രമെന്ന് സംവിധായകന്‍ ആറ്റ്‌ലി അവകാശപ്പെടുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.