CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 25 Minutes Ago
Breaking Now

മ്യൂസിക് ടീച്ചറുടെ കൈവിട്ട ക്ലാസ്; സ്‌കൂള്‍ കൊയറിലെ ആണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി മയക്കും; വീട്ടിലെത്തിച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും

മദ്യം വാങ്ങിനല്‍കി തോന്നുന്നത് ചെയ്യുന്നവരാണ് ഇവരെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംസാരം

സ്‌കൂള്‍ കൊയറിലെ വിദ്യാര്‍ത്ഥികളെ ലൈംഗികതയ്ക്കായി വിനിയോഗിച്ച മ്യൂസിക് ടീച്ചര്‍ കുരുക്കില്‍. ആണ്‍കുട്ടികളെ മദ്യം കുടിപ്പിച്ച് ലക്കുകെടുത്തിയ ശേഷം വീട്ടിലെത്തിച്ചായിരുന്നു അധ്യാപികയുടെ ഈ നടപടി. 34-കാരി ലോറി സോഫ്ട്‌ലിയാണ് വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയത്. 

അധ്യാപികയ്‌ക്കൊപ്പം റെക്കോര്‍ഡര്‍ പാഠങ്ങളില്‍ പങ്കെടുക്കവെയാണ് ഒരു സിക്‌സ്ത് ഫോര്‍മററെ ഇവര്‍ ആദ്യമായി ഉപയോഗിച്ചത്. ഈ സംഭവം സ്‌കൂളില്‍ അഭ്യൂഹമായി പരന്നതോടെ അന്വേഷണം നടത്തുകയും ചെയ്തു. പക്ഷെ വെറുമൊരു മുന്നറിയിപ്പ് മാത്രം നല്‍കി സോഫ്ട്‌ലിയെ വെറുതെവിട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വിദ്യാര്‍ത്ഥിയെയും ഇവര്‍ സമാനമായ തരത്തില്‍ വീട്ടിലെത്തിച്ചു. 

ഡെര്‍ബിയിലെ ഡഫീല്‍ഡിലുള്ള എക്കിള്‍സ്‌ബോണ്‍ സ്‌കൂളില്‍ നിന്നും വിവാഹിതയായ അധ്യാപികയെ കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തു. ഇപ്പോള്‍ 23 വയസ്സുള്ള സെക്കന്‍ഡ് കൊയര്‍ബോയ് ലൈംഗികബന്ധത്തെക്കുറിച്ച് കൗണ്‍സിലറോട് വെളിപ്പെടുത്തിയതോടെയാണ് നടപടി. പോലീസില്‍ വിവരം നല്‍കുകയും ചെയ്തു. 

ഹിയറിംഗില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട സംഭവങ്ങള്‍ വെളിപ്പെടുത്തി. മദ്യം വാങ്ങിനല്‍കി തോന്നുന്നത് ചെയ്യുന്നവരാണ് ഇവരെന്നാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സംസാരം. ഗുരുതരമായ വീഴ്ചയാണ് അധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്ക് ആജീവനാന്ത വിലക്കിനാണ് സാധ്യത.




കൂടുതല്‍വാര്‍ത്തകള്‍.