CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 44 Seconds Ago
Breaking Now

അഞ്ചു മണിക്കൂറായിട്ടും വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ തൃപ്തി ദേശായി ; പ്രതിഷേധം കനക്കുന്നു

ബിജെപിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിനു പുറത്ത് നില്‍ക്കുന്നത്.

പുലര്‍ച്ച് 4.45 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാതെ പ്രതിഷേധക്കാരുടെ പ്രകടനം. ദര്‍ശനം നടത്തിയെ മടങ്ങുവെന്ന് തൃപ്തിയും നിലപാടെടുത്തതോടെ പോലീസ് വെട്ടിലായി.

ബിജെപിയുടെ നേതൃത്വത്തില്‍ വന്‍സംഘമാണ് നാമജപ പ്രതിഷേധവുമായി വിമാനത്താവളത്തിനു പുറത്ത് നില്‍ക്കുന്നത്. ടാക്‌സിക്കാരും ഓണ്‍ലൈന്‍ ടാക്‌സിക്കാരും തൃപ്തിയെ കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇവരെ കൊണ്ടു പോയാല്‍ പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയാകുമെന്ന ഭയമാണ് ടാക്‌സിക്കാരെ അലട്ടുന്നത്.

പക്ഷെ എന്തു വന്നാലും പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്. ദര്‍ശനം നടത്താതെ മടങ്ങില്ല. കൊച്ചിയില്‍ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ദൗര്‍ഭാഗ്യകരം. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണെന്നും തൃപ്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃപ്തി ദേശായിയുടെ സുരക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കും. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഡിജിപി അറിയിച്ചു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.