CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Seconds Ago
Breaking Now

തരൂരിന്റെ ചായവില്‍പ്പനക്കാരന്‍ പ്രയോഗം ആയുധമാക്കി ബിജെപി; പറഞ്ഞ വാക്കില്‍ മണി ശങ്കര്‍ നല്‍കിയ വില തരൂരും നല്‍കേണ്ടിവരുമോ ?

പ്രധാനമന്ത്രിയുടെ വിനയാന്വിതമായ തുടക്കത്തെ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ട്.

ചായവില്‍പ്പനക്കാരന്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് ഇത്ര വലിയ പ്രശ്‌നമാണോ? അതൊരിക്കലും സംഭവിക്കില്ലെന്ന് 2014 പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവന ഇത്രയും വലിയ സംഭവമാകുമെന്ന് ആരും കരുതിക്കാണില്ല. ആ ചായക്കാരന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി. രണ്ടാം തവണ പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ കാത്തിരിക്കവെ വീണ്ടും ചായക്കാരന്‍ പ്രയോഗം ചര്‍ച്ചയാകുകയാണ്. 

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരാണ് ഇതിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ചായക്കാരനെ പ്രധാനമന്ത്രി ആക്കിയതെന്നാണ് തരൂര്‍ പ്രസ്താവിച്ചത്. എന്നാല്‍ ഇത് ബിജെപി ഉടന്‍ ഏറ്റുപിടിച്ചു. 

ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രി ആയതിനുള്ള ക്രെഡിറ്റ് ജനങ്ങള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്ന് പ്രധാനമന്ത്രി മോദിയും കുറ്റപ്പെടുത്തി. ഇതിനും ക്രെഡിറ്റ് നെഹ്‌റുവിന് നല്‍കാനുള്ള മാനസികാവസ്ഥയാണ് അവര്‍ക്കുള്ളത്, നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. 

പ്രധാനമന്ത്രിയുടെ വിനയാന്വിതമായ തുടക്കത്തെ ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ട്. സുരക്ഷിതമായി വാഹനം ഓടിപ്പിച്ചാലും മനഃപ്പൂര്‍വ്വം ഇടിപ്പിച്ച് അപകടം സൃഷ്ടിക്കുന്ന നിലപാടാണ് ബിജെപിക്കെന്നും തരൂര്‍ കുറ്റപ്പെടുത്തി. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.