CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 32 Seconds Ago
Breaking Now

തൃപ്തി ദേശായി മടങ്ങുന്നു ; ശബരിമല ദര്‍ശനം മണ്ഡല കാലത്തു തന്നെ, തിരിച്ചുവരുമെന്ന് മുന്നറിയിപ്പും

രാത്രി ഒമ്പതരയ്ക്കുള്ള ഫ്‌ളൈറ്റിലാകും മടക്കമെന്നാണ് സൂചന.

സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് ശബരിമല കയറാനെത്തിയ തൃപ്തി ദേശായി മടങ്ങുന്നു. ഭക്തരുടെ പ്രതിഷേധം മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാതെ വന്നതോടെയാണ് ഭൂമാത ബ്രിഗേഡ് നേതാവ് പൂനെയിലേക്ക് മടങ്ങിപ്പോകാമെന്ന് പോലീസിനെ അറിയിച്ചത്. 

രാത്രി ഒമ്പതരയ്ക്കുള്ള ഫ്‌ളൈറ്റിലാകും മടക്കമെന്നാണ് സൂചന. പുലര്‍ച്ചെ 4.30നാണ് പൂനെയില്‍ നിന്നുമുളള ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി ദേശായി കൊച്ചിയിലെത്തിയത്. 14 മണിക്കൂറോളം വിമാനത്താവളത്തില്‍ തുടര്‍ന്നതിന് ശേഷമാണ് മടങ്ങാനുള്ള തൃപ്തിയുടെ തീരുമാനം. 

വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും കൊണ്ടുപോകാന്‍ ടാക്‌സി വാഹനങ്ങള്‍ തയ്യാറായില്ല. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവയും സ്ഥലത്തെത്തിയില്ല. പുറത്തിറങ്ങിയാല്‍ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന ആശങ്കയില്‍ പോലീസും, സ്ഥലത്തെത്തിയ തഹസില്‍ദാരും ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ ശബരിമല കയറിയിട്ടേ മടങ്ങൂ എന്ന വാശിയിലായിരുന്നു തൃപ്തി. നിലയ്ക്കല്‍ വരെ എത്തിയാല്‍ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിയാലിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തി. 

ഒടുവിലാണ് തിരികെ പോകാമെന്ന് തൃപ്തി സമ്മതിച്ചത്. എന്നാല്‍ ഈ മണ്ഡല കാലത്ത് തന്നെ താന്‍ ശബരിമല ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായിയുടെ പ്രഖ്യാപനം. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.