2300 കോടി രൂപ ചെലവിട്ട് ഇന്ത്യ ഒരു ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നു. ഇവന്മാര്ക്ക് വേണ്ടിയിട്ട് നമ്മളെന്തിനാ ധനസഹായം നല്‍കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി പാശ്ചാത്യ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. ശില്‍പ്പം നിര്‍മ്മിക്കുന്നതിനും മുന്‍പ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ ചുരുങ്ങിയ ചെലവില്‍ സാറ്റലൈറ്റ് വിക്ഷേപണവും, ബഹിരാകാശ പര്യവേഷണവും നടത്തിയപ്പോഴും ഈ ചോദ്യം ഉയര്‍ന്നിരുന്നു.
182 മീറ്റര്‍ സ്റ്റീല്‍-വെങ്കല പ്രതിമ നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും വലിയ ശില്‍പ്പമെന്ന റെക്കോര്‍ഡ് ഇന്ത്യ കരസ്ഥമാക്കിയിട്ട് അധികം നാളായില്ല. ഇതിനെയും അമേരിക്കക്കാരും, ബ്രിട്ടീഷുകാരുമൊക്കെ പരിഹസിക്കാനും, വിമര്‍ശിക്കാനും രംഗത്തിറങ്ങി. ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ ശില്‍പ്പമാണ് നര്‍മ്മദാ തീരത്ത് നിര്‍മ്മിച്ചിരിക്കുന്നത്.
അങ്ങ് ബഹിരാകാശത്ത് നിന്നാലും പട്ടേലിന്റെ ഉയര്ന്നുനില്ക്കുന്ന ശില്‍പ്പം കാണാമെന്നാണ് അമേരിക്കന്‍ കമ്പനി പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നത്. ദിവസേന ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്ലാനറ്റ് ലാബാണ് ഏകതാശില്പ്പം ബഹിരാകാശത്ത് നിന്നും കാണുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നര്‍മ്മദ നദി അരികില്‍ ഒഴുകുന്നതും ഇതോടൊപ്പം കാണാം.
പട്ടേലിന്റെ 143-ാമത് ജന്മദിനമായ ഒക്ടോബര്‍ 31-നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശില്‍പ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതുവരെ ലോകത്തിലെ ഉയരം കൂടിയ ശില്‍പ്പം ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധയായിരുന്നു. അമേരിക്കയുടെ ലിബര്‍ട്ടി പ്രതിമയുടെ ഇരട്ടി ഉയരമുണ്ട് ഏകതാ ശില്‍പ്പത്തിന്. പാശ്ചാത്യര്‍ക്ക് ഇതിലുള്ള ബുദ്ധിമുട്ട് എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!