ആദ്യ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രണവ് മോഹന്‍ ലാല്‍. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍. ട്രെയ്‌നില്‍ തൂങ്ങി കിടക്കുന്ന പ്രണവിന്റെ ആക്ഷന്‍ സീനുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. ചിത്രത്തിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയ്‌നിങ്ങിലായിരുന്നു പ്രണവ്.