പഴയ കാമുകന്മാരെ തിരിച്ചു കിട്ടാനായി സ്ത്രീകള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാനയില്‍ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഖട്ടറിന്റെ പരാമര്‍ശം.
ബലാത്സംഗം നേരത്തെ ഉണ്ടായിരുന്നു എന്നും കേസുകള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാ ജനകമാണെന്നും ഖട്ടര്‍ പറഞ്ഞു. 80 മുതല്‍ 90 ശതമാനം വരെ പീഡനങ്ങളും നടക്കുന്നത് പരസ്പരം അറിയാവുന്നവര്‍ക്കിടയിലാണ്. ഏറെ നാള്‍ ഒരുമിച്ച് ചുറ്റിത്തിരിയുന്ന ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു, ഖട്ടര്‍ വ്യക്തമാക്കി.
മുഖ്യന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധതയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജോവാല പ്രതികരിച്ചു.