CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 17 Seconds Ago
Breaking Now

റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു; നാലര ലക്ഷം വോട്ടിംഗ് അംഗങ്ങളില്‍ വോട്ട് ചെയ്തത് വെറും 29851 പേര്‍!

ആരോഗ്യസാമൂഹിക സുരക്ഷാ മേഖലകളിലുള്ള പ്രവര്‍ത്തനത്തിന് രാജ്ഞിയുടെ പ്രത്യേക അവാര്‍ഡുകള്‍ കരഗതമാക്കിയിട്ടുള്ളവരാണിവര്‍.

അതിസങ്കീര്‍ണമായ  പ്രതിസന്ധി കാലഘട്ടത്തില്‍ കൂടി കടന്നു പോകുന്ന നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂകെയിലെയും ലോകത്തിലേയും ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള  പ്രസിഡന്റായി ആനി മേരി CBE FRCN  തെരഞ്ഞെടുക്കപ്പെട്ടു. യൊവാനെ കോഗ്ഹില്‍ CBE FRCN  ഡെപ്യൂട്ടി പ്രസിഡന്റ് ആയും  തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യസാമൂഹിക സുരക്ഷാ മേഖലകളിലുള്ള പ്രവര്‍ത്തനത്തിന് രാജ്ഞിയുടെ പ്രത്യേക അവാര്‍ഡുകള്‍ കരഗതമാക്കിയിട്ടുള്ളവരാണിവര്‍.

434467 RCN വോട്ടിംഗ് മെമ്പര്‍മാര്‍ ഉള്ള ആര്‍ സി എന്നില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആറു സ്ഥാനാര്‍ത്ഥികളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചു സ്ഥാനാര്‍ത്ഥികളും മത്സരിച്ച ഈ ഇലക്ഷനില്‍ 29851 മെമ്പര്‍ മാര്‍ മാത്രമേ വോട്ട് ചെയ്‌തോള്ളൂ. അത്  വോട്ടിംഗ് ശതമാനം വെറും 6.9 ശതമാനം മാത്രമായി ചുരുങ്ങി. നമ്മുടെ വോട്ടിംഗ് അവകാശം കൃത്യമായി  രേഖപ്പെടുത്തി നമ്മുടെ അവകാശം സംരക്ഷിക്കണം. 

പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ആനി മേരി റാഫേര്‍ട്ടി CBE FRCN,  ലണ്ടനിലെ കിങ്‌സ് കോളേജിലെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ഫാക്കല്‍റ്റി ഓഫ് നഴ്‌സിങ്, മിഡ്വൈഫറി, പാലിയേറ്റീവ് കെയര്‍ അക്കാദമിയിലെ  നഴ്‌സിംഗ് പോളിസി പ്രൊഫസ്സര്‍ ആണ്.

പ്രൊഫസര്‍ റാഫേര്‍ട്ടി, 2015 മുതല്‍ ആര്‍സിഎന്‍ പ്രതിനിധി എന്ന നിലയില്‍ ആരോഗ്യ ഗുണനിലവാര പുരോഗതി പങ്കാളിത്തത്തില്‍ ആര്‍ സി എന്‍ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നു, ഇപ്പോള്‍ സേഫ് സ്റ്റാഫിംഗ് എക്‌സ്‌പെര്‍ട്ട് റഫറന്‍സ് ഗ്രൂപ്പിന്റെ അംഗമായി പ്രവര്‍ത്തിക്കുന്നു. എന്‍എച്ച്എസ് 70 വര്‍ഷത്തില്‍  ഏറ്റവും സ്വാധീനമുള്ള നഴ്‌സുമാരില്‍ ഒരാളാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ സുപ്രീം കൗണ്‍സിലിലേക്കും റീജിയണല്‍ ബോര്‍ഡിലേക്കും കഴിവുള്ള,  ദീര്‍ഘവീക്ഷണമുള്ള നേതാക്കളെ തെരഞ്ഞെടുക്കുക.  നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വോട്ടവകാശം കൃത്യമായി രേഖപ്പെടുത്തി സംഘടനയുടെ ജനാധിപധ്യ പ്രക്രിയയില്‍ പങ്കെടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. 

 

 (എബ്രഹാം പൊന്നുംപുരയിടം)

 

 




കൂടുതല്‍വാര്‍ത്തകള്‍.