CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 12 Seconds Ago
Breaking Now

സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയ ഇരുന്നൂറോളം പേരെ ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

ശരണം വിളികളോടെയാണ് ഭക്തര്‍ അറസ്റ്റ് വരിച്ച് പോകുന്നത്.

സന്നിധാനത്ത് നാമജപപ്രതിഷേധം നടത്തിയ എല്ലാവരേയും ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഞായറാഴ്ച രാത്രി പതിനൊന്നോടെ സന്നിധാനത്ത് പ്രതിഷേധിച്ച ഇരുന്നൂറിലേറെപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഉന്നതപോലീസുദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. ശരണം വിളികളോടെയാണ് ഭക്തര്‍ അറസ്റ്റ് വരിച്ച് പോകുന്നത്. 

സന്നിധാനത്തിലേയും മാളികപ്പുറത്തേയും പോലീസ് നിയന്ത്രണങ്ങളില്‍ കുത്തിയിരുന്ന് നാമജപപ്രതിഷേധം നടത്തിയവരെ ആദ്യം പോലീസ് കസ്റ്റഡിയിലെലെടുക്കാന്‍ ശ്രമിച്ചിരുന്നു. നിരോധനാഞ്ജ നിലനില്‍ക്കുന്ന സ്ഥലത്ത് സംഘം ചേര്‍ന്നതിനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ കസ്റ്റഡിയിലെടുത്തത്. പക്ഷേ മറ്റുള്ളവര്‍ എതിര്‍ത്ത് വലയം തീര്‍ത്തതിനാല്‍ പോലീസിന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്നതിനായില്ല. ഇതോടെയാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുന്നതിന് ശ്രമം ആരംഭിച്ചത്. നെയ്യഭിഷേകത്തിനുള്ള കൂപ്പണ്‍ ഉള്ളവരെ തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

രാത്രി 11 ഓടെയാണ് സംഭവം. നട അടക്കുന്നതിന് പത്ത് മിനിറ്റ് മുമ്പും അടച്ചതിനുശേഷവും ഒരുമിച്ചിരുന്ന് ശരണം വിളിച്ചതിനാണോ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എറണാകുളം സ്വദേശിയായ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ പരിചയമില്ലാത്തവരാണ്. ശരണം വിളിച്ച് ഒരുമിച്ച് കൂട്ടത്തില്‍ കൂടിയതാണ്. കുറച്ചുപേരെ മാത്രമല്ല എല്ലാവരേയും കസ്റ്റഡയിലെടുക്കൂ. ഞങ്ങള്‍ പള്ളികളുടെ മുമ്പിലോ മറ്റോ അല്ല അയ്യപ്പ സന്നിധിയിലാണ് ശരണം വിളിച്ചത്. എന്ത് നിയമവിരുദ്ധമാണിതെന്നും അദ്ദേഹം ചോദിച്ചു. 

ചെറിയ കൂട്ടങ്ങളായി നാമജപവുമായി എത്തിയ പ്രതിഷേധക്കാരുടെ കൂട്ടം വലിയ നടപ്പന്തലില്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം തുടങ്ങിയ സമയത്ത് പതിനൊന്നു മണിയോടെ ഹരിവരാസനം പാടി ശബരിമല നട അടയ്ക്കുമ്പോള്‍ പിരിഞ്ഞുപോകാമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പക്ഷേ ഹരിവരാസനം പാടികഴിഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ പോലീസുമായി വാക്കേറ്റത്തിലേക്ക് നീങ്ങി.  

സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ നെയ്യഭിഷേകത്തിനുള്ള ടിക്കറ്റ് ഉള്ളവരെയാണ് കസ്റ്റഡയിലെടുത്തതെന്നതും പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നുമുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.