CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 56 Seconds Ago
Breaking Now

ആലുവ യൂണിയന്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ രണ്ടര കോടിയുടെ സ്വര്‍ണവുമായി മുങ്ങി

കഴിഞ്ഞ വെള്ളിയാഴ്ച പണയപ്പണ്ടം തിരിച്ചെടുത്തയാള്‍ക്ക് സംശയം തോന്നിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

യൂണിയന്‍ ബാങ്ക് ആലുവ ശാഖ അസി. മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് മോള്‍ (36) ബാങ്ക് ലോക്കറിലെ രണ്ടര കോടിയോളം രൂപയുടെ സ്വര്‍ണവുമായി മുങ്ങി. ഇടപാടുകാരില്‍ നിന്നു ബാങ്ക് ഈടായി സ്വീകരിച്ച 128 പേരുടെ 8.852 കിലോ സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇവരുടെ ഭര്‍ത്താവ് സജിത്തിനെയും കാണാതായിട്ടുണ്ട്. ശനിയാഴ്ച രാത്രി ബാങ്ക് മാനേജര്‍ ഷൈജി നല്‍കിയ പരാതിയെ തുടര്‍ന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബാങ്കില്‍ പണയ ഇടപാടുകളുടെ ചുമതലക്കാരി സിസ് മോളാണ്.

ലോക്കറില്‍ നിന്നു പലപ്പോഴായി സ്വര്‍ണ്ണ ഉരുപ്പടികള്‍ കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വയ്ക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പണയപ്പണ്ടം തിരിച്ചെടുത്തയാള്‍ക്ക് സംശയം തോന്നിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 128 പേരുടെ കവറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി.

തട്ടിപ്പ് കണ്ടെത്തിയ ദിവസം ഇവര്‍ എറണാകുളത്ത് ബാങ്കിന്റെ പരിശീലനത്തിലായിരുന്നു. ശനിയാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുടുംബസമേതം മുങ്ങി. തട്ടിപ്പില്‍ ഭര്‍ത്താവിന് പങ്കുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തെ ഷെയര്‍ മാര്‍ക്കറ്റിലെ ഇടപാടുകാരനാണ് സജിത്ത്. ബാങ്കിലെ മറ്റ് ജീവനക്കാരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു

 




കൂടുതല്‍വാര്‍ത്തകള്‍.