CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 7 Seconds Ago
Breaking Now

ബ്രക്‌സിറ്റിന് ശേഷം ഇന്ത്യന്‍ ടെക്കികള്‍ക്ക് ബ്രിട്ടനില്‍ നല്ല കാലം; ഡല്‍ഹിയില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് ഇയു പൗരന്‍മാരേക്കാള്‍ മുന്‍ഗണനയെന്ന് തെരേസ മേയ്

കഴിവ് നോക്കിയാകും ഇനി പ്രവേശനം, പ്രധാനമന്ത്രി വ്യക്തമാക്കി

ബ്രക്‌സിറ്റിന് ശേഷം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങള്‍ എന്തൊക്കെയാകും? ഇന്ത്യന്‍, ബ്രിട്ടീഷ് കമ്പനികള്‍ ഇക്കാര്യം വിശദമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സിന് ഇയു പൗരന്‍മാരേക്കാള്‍ മുന്‍ഗണന ലഭിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് അവകാശപ്പെടുന്നു. 

ബ്രക്‌സിറ്റിന്റെ പേരില്‍ യുകെയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് കമ്പനികള്‍ മെല്ലെപ്പോക്കിലാണ്. പല കമ്പനികളും ജീവനക്കാരെയും, ഓഫീസുകളും പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന തിരക്കിലാണ്. യൂറോപ്യന്‍ യൂണിയനില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് ഈ മാറ്റം. 

സിഡ്‌നിയില്‍ നിന്നുമുള്ള എഞ്ചിനീയര്‍മാരെയും, ഡല്‍ഹിയില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരെയും മറികടന്ന് മുന്നിലെത്താന്‍ ഇയു പൗരന്‍മാര്‍ക്ക് അവകാശമില്ലാതാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി മുന്‍പാകെ മേയ് വ്യക്തമാക്കി. കഴിവ് നോക്കിയാകും ഇനി പ്രവേശനം, പ്രധാനമന്ത്രി വ്യക്തമാക്കി. 

മാന്യമായ കരാറാണ് ഇപ്പോള്‍ ബ്രിട്ടനുമായി തീരുമാനിച്ചിരിക്കുന്നതെന്ന് ഇയു ചീഫ് ഇടനിലക്കാരനായ മൈക്കിള്‍ ബാര്‍ണിയര്‍ വ്യക്തമാക്കി. എന്നാല്‍ മേയുടെ കരാറിനെതിരെ ബ്രക്‌സിറ്റുകാര്‍ പ്രതിഷേധത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.