CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 23 Seconds Ago
Breaking Now

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസ് അന്തരിച്ചു

ചെന്നൈയിെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയും ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയമായിരുന്നു.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എംഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളാകുകയും ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയമായിരുന്നു. മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും.

കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31 നാണ് ഷാനവാസിനെ ക്രോംപേട്ടിലെ ഡോ റേല മെഡിക്കല്‍ ആന്റ് റിസേര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 2ന് ശസത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യ നില അഞ്ചിന് വഷളാകുകയായിരുന്നു.

തിരുവല്ല നീരേറ്റുപുറം മൂക്കാട്ടുപറമ്പില്‍ അഡ്വ എംവി ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്തംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ഫാറൂഖ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബിും നേടി.

1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കെപിസിസി ജോയ്ന്റ് സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു ഈ വര്‍ഷം കെപിസിസി വര്‍ക്കിങ് പ്രിസിഡന്റായി. അഞ്ച് തവണ പരാജയപ്പെട്ട ശേഷമാണ് വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കെത്തിയത്. 2010ല്‍ രോഗ ബാധിതനായി കുറച്ചുകാലം രാഷ്ട്രീയം വിട്ടു. 2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും പാര്‍ലമെന്റിലെത്തി.

ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവര്‍ മക്കളാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.