CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 40 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കുമായി ത്രിദിന ധ്യാനം ഫെബ്രുവരിയില്‍

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിക്കുന്ന കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ആത്മീയബൗദ്ധിക നവോന്മേഷം പകരുക എന്ന ലക്ഷ്യത്തോടെ ത്രിദിന വളര്‍ച്ചാധ്യാനം സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 22 നു നാല് മണിക്ക് ആരംഭിച്ചു 24 നു ഉച്ചകഴിഞ്ഞു നാല് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ധ്യാനം  ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും 'പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി' യൂടെ സഹ സ്ഥാപകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറുമായ റെവ. ഫാ. ബിനോയി കരിമരുതിങ്കല്‍ റെവ. സി. എയ്മി എ. എസ്. ജെ. എംമുമാണ് ധ്യാനം നയിക്കുന്നത്. 

Academy of St. Albans & All Saints Pastoral Center, Shenely Lane, London Colney, Herts, AL2 1AF  ല്‍ വച്ച് നടക്കുന്ന ഈ ധ്യാനത്തില്‍ ഓരോ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും വി. കുര്‍ബാന സെന്ററില്‍ നിന്നുമുള്ള കൈക്കാരന്‍മാരും മിഷന്‍ ആഡ് ഹോക്ക് കമ്മറ്റി അംഗങ്ങളും കാറ്റക്കിസം ഹെഡ്ടീച്ചേഴ്‌സും ഈ ധ്യാനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ 2018 ഡിസംബര്‍ 11 നു മുന്‍പായി രൂപതാകേന്ദ്രത്തില്‍ പേരും അഡ്രസ്സും അറിയിക്കേണ്ടതാണ് (smcuriagb@gmail.com). ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ തീക്ഷണതയുള്ള അല്മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഈ ത്രിദിന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.  

ഫാ. ബിജു  കുന്നയ്ക്കാട്ട് പി. ര്‍. ഓ  




കൂടുതല്‍വാര്‍ത്തകള്‍.