CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 33 Minutes 6 Seconds Ago
Breaking Now

പോലീസ് പണിനിര്‍ത്തി, ജനം ഏറ്റെടുത്തു; വെറും പത്ത് പോലീസുകാരുള്ള പട്ടണം; സുരക്ഷ ഉറപ്പാക്കാന്‍ ജനകീയ പട്രോളിംഗ്; കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഫേസ്ബുക്ക്; ഹാര്‍ട്ടില്‍പൂളിന്റെ അവസ്ഥ ഞെട്ടിക്കുന്നത്; കസ്റ്റഡി സ്യൂട്ടും അടയ്ക്കാന്‍ ഒരുങ്ങി ക്ലീവ്‌ലാന്‍ഡ് പോലീസ്

പത്ത് ഓഫീസര്‍മാര്‍ മാത്രം രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഹാര്‍ട്ടില്‍പൂളില്‍ പോലീസ് കാറുകള്‍ ഉപേക്ഷിച്ച നിലയിലാണ്.

പോലീസിന്റെ പണി ജനം ഏറ്റെടുക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ജനകീയ പരിശ്രമങ്ങള്‍ പലപ്പോഴും കലാപങ്ങളിലേക്ക് നീങ്ങും. എന്നാല്‍ 90,000 പേര്‍ താമസിക്കുന്ന പട്ടണത്തില്‍ തങ്ങളുടെ പണി നിര്‍ത്തി പോലീസ് സേന കുടിയൊഴിഞ്ഞതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയാണ് ജനം സ്വയം സുരക്ഷ ഉറപ്പാക്കാന്‍ രംഗത്തിറങ്ങിയത്. കൗണ്ടി ഡുര്‍ഹാമിലെ ഹാര്‍ട്ടില്‍പൂളിലാണ് ഈ ദുരവസ്ഥ. ഒരു സമയത്ത് കേവലം പത്ത് ഓഫീസര്‍മാര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടാവുക. പ്രദേശത്തെ മോഷണങ്ങളും, കവര്‍ച്ചകളും തടയാന്‍ ഈ പോലീസുകാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് പ്രദേശവാസികള്‍ ഒരുമിച്ച് പട്രോളിംഗ് ആരംഭിച്ചത്. 

കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തിനിടെ ബഡ്ജറ്റ് വെട്ടിക്കുറച്ചതിന്റെ പേരില്‍ 500 ഫ്രണ്ട്‌ലൈന്‍ ഉദ്യോഗസ്ഥരെയാണ് ക്ലീവ്‌ലാന്‍ഡ് പോലീസ് ചുരുക്കിയത്. ഇതോടെ ഫേസ്ബുക്കിന്റെ സഹായത്തോടെയാണ് പ്രദേശവാസികള്‍ കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത്. പണിയെടുത്ത് നികുതി നല്‍കുന്ന ജനങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കുന്നത് പോലും പോലീസ് അവസാനിപ്പിച്ചെന്ന് രാഷ്ട്രീയക്കാര്‍ കുറ്റപ്പെടുത്തുന്നു. ബ്രിട്ടനിലെ പല പട്ടണങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാര്‍ട്ടില്‍പൂള്‍, റെഡ്കാര്‍, ക്ലീവ്‌ലാന്‍ഡ്, സ്റ്റോക്ടണ്‍, മിഡില്‍ബറോ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടും ക്ലീവ്‌ലാന്‍ഡ് സേനയ്ക്കുള്ള ഫണ്ട് കുറവ് തന്നെയാണ്. 

പത്ത് ഓഫീസര്‍മാര്‍ മാത്രം രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഹാര്‍ട്ടില്‍പൂളില്‍ പോലീസ് കാറുകള്‍ ഉപേക്ഷിച്ച നിലയിലാണ്. പണം ലാഭിക്കാന്‍ പട്ടണത്തിലെ കസ്റ്റഡി സ്യൂട്ട് അടയ്ക്കുമെന്നും സേന തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ അറസ്റ്റിലാകുന്നവരുമായി 15 മൈല്‍ അകലെയുള്ള മിഡില്‍സ്ബറോ പോലീസ് സ്‌റ്റേഷനില്‍ എത്തണമെന്നതാണ് സ്ഥിതി. ആകെയുള്ള പത്ത് പോലീസുകാരും പലപ്പോഴും വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് പുറത്താകും. ഇതോടെ അടിയന്തര കോളുകള്‍ എടുക്കാന്‍ പോലും ആരും കാണില്ലെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 

കവര്‍ച്ച നടത്തുവര്‍ക്കെതിരെ സിസിടിവി തെളിവ് ഉണ്ടെങ്കില്‍ പോലും പോലീസിന് നടപടി സ്വീകരിക്കാന്‍ സമയം കാണില്ല. ഇതോടെ പലരും സ്വയം ഇത് പരിഹരിക്കാന്‍ രംഗത്തിറങ്ങുന്നതാണ് സ്ഥിതി. 




കൂടുതല്‍വാര്‍ത്തകള്‍.