CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 24 Seconds Ago
Breaking Now

അരമണിക്കൂറിലേറെ വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നവരാണോ ?

മണിക്കൂറുകളോളം ഫേസ്ബുക്കും വാട്‌സ്ആപ്പും നോക്കി സമയം ചിലവിടുന്നവരാണ് പലരും. എന്നാല്‍ 30 മിനിറ്റിലേറെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയ സര്‍വകലാശാല ഗവേഷകരാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കുന്നവര്‍ സ്വന്തം ജീവിതവുമായി മറ്റുള്ളവരുടെ ജീവിതം താരതമ്യം ചെയ്യുന്നു. ഇത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. 143 പേരെ പഠന വിധേയമാക്കി ഗവേഷകര്‍ പഠനം നടത്തിയിരുന്നു. 143 പേരെ രണ്ടു ഗ്രൂപ്പായി തിരിച്ച് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ ഒരു വിഭാഗത്തിനും മറ്റൊരു വിഭാഗത്തിന് 30 മിനിറ്റ് മാത്രം അനുവദിച്ചുമാണ് പഠനം നടത്തിയത്. കൂടുതല്‍ സമയം സോഷ്യല്‍മീഡിയയില്‍ ചിലവഴിക്കുന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് വ്യക്തമായി.

സമ്മര്‍ദ്ദം കൂടുതലാണെന്ന് തോന്നുന്നവര്‍ സോഷ്യല്‍മീഡിയ ഉപയോഗം ചെറുതായി കുറച്ചുനോക്കൂ. ആശ്വാസം തനിയെ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഏതായാലും നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ ഇതൊന്നു പരീക്ഷിക്കാവുന്നതാണ് .

 

 




കൂടുതല്‍വാര്‍ത്തകള്‍.