CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 31 Seconds Ago
Breaking Now

മഹീന്ദ്ര അള്‍ട്ടുറാസ് ജി4 ഇന്ത്യന്‍ വിപണിയില്‍; വില 26.95 ലക്ഷം

ഒടുവില്‍ ഇന്ത്യന്‍ വിപണിയ്ക്കായി തങ്ങളുടെ മുന്‍നിര ലക്ഷ്വറി എസ്‌യുവി പുറത്തിറക്കി മഹീന്ദ്ര. അള്‍ട്ടുറാസ് ജ4 എന്നുപേരിട്ട ഈ വാഹനം 2 വീല്‍ഡ്രൈവിലും, 4 വീല്‍ഡ്രൈവിലും ലഭ്യമാണ്. കുറഞ്ഞ സ്‌പെസിഫിക്കേഷനുള്ള 2വീല്‍ഡ്രൈവ് 26.95 ലക്ഷം രൂപയ്ക്കും, ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള 4വീല്‍ഡ്രൈവ് 29.95 ലക്ഷം രൂപയ്ക്കും ലഭിക്കും.

50,000 രൂപയ്ക്ക് പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നതിനാല്‍ എസ്‌യുവി ഉടന്‍ ഡെലിവെറി ആരംഭിക്കുമെന്നാണ് കരുതുന്നത്. സ്യാന്‍യോംഗ് റെക്‌സ്റ്റണിന്റെ രണ്ടാം തലമുറ വാഹനമാണ് പേര് മാറ്റി മഹീന്ദ്ര അള്‍ട്ടുറാസ് ജി4 ആയി എത്തുന്നത്. 30 ലക്ഷത്തിന് മുകളില്‍ വിലയുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നിവരോട് അള്‍ട്ടുറാസിന്റെ മത്സരം. 

പ്രീമിയം 7 സീറ്റര്‍ എസ്‌യുവി ആയാണ് അള്‍ട്ടുറാസിന്റെ വരവ്. 2865എംഎം വീല്‍ബേസുള്ള വാഹനത്തിന് ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാംപും, എല്‍ഇഡി ടെയില്‍ ലാമ്പുകളും, 5 സ്‌പോക്ക് അലോയ്, ഇലക്ട്രോണിക് ടെയില്‍ഗേറ്റ് എന്നിവയുമുണ്ട്. എല്‍ഇഡി ഫോഗ് ലാമ്പും കൂടി ചേരുന്നതോടെ ഡിസൈന്‍ സമ്പൂര്‍ണ്ണമായി. 

ഇന്റീരിയറില്‍ ലെതര്‍ സീറ്റുകള്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, 8 വേ ഇലക്ട്രിക് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവയും അള്‍ട്ടുറാസിന്റെ സവിശേഷതകളാണ്. 

സുരക്ഷ ഉറപ്പാക്കാനായി മുന്നില്‍ 9 എയര്‍ബാഗുകളും, ഡ്രൈവര്‍ നീ പ്രൊട്ടക്ഷന്‍, രണ്ട് നിരകള്‍ക്ക് സൈഡ് എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗ് എന്നിവയുമുണ്ട്. കൂടാതെ എബിഎസ് ഉള്‍പ്പെടെ നിരവധി സംവിധാനങ്ങളും മഹീന്ദ്ര നല്‍കുന്നു. 2.2 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 181 ബിഎച്ച്പിയും, 420എന്‍എം പീക് ടോര്‍ക്കും പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലാണ് ലഭിക്കുക. മെഴ്‌സിഡസ് ബെന്‍സില്‍ നിന്നുമാണ് ഇത് എത്തുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.