CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 10 Seconds Ago
Breaking Now

ഓസ്‌ട്രേലിയ ഒരിക്കലും പൊറുക്കില്ല അശ്വിന്റെ ഈ പന്ത്; ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റെടുത്ത് തകര്‍ത്തത് 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഇതോടെ വഴിമാറി. വെറും രണ്ട് റണ്‍ എടുത്ത് നില്‍ക്കുമ്പോഴാണ് മാര്‍ഷ് വീണത്.

ഒന്നും രണ്ടും വര്‍ഷമല്ല 130 വര്‍ഷത്തോളം തകരാതെ നിന്ന ആ റെക്കോര്‍ഡ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്നില്‍ തകര്‍ന്നപ്പോള്‍ നാണക്കേടിന്റെ പുസ്തകത്തിലാണ് ഷോണ്‍ മാര്‍ഷിന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ താന്‍ തന്നെയെന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്ന് ഒരുവട്ടം കൂടി അശ്വിന്‍ തെളിയിക്കുന്നു. അഡ്‌ലെയ്ഡിലെ രണ്ടാം ദിനത്തില്‍ ആതിഥേയര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. 

അശ്വിന്റെ പന്ത് ഇന്‍സൈഡ് എഡ്ജ് കയറി സ്റ്റംപിലേക്ക് പതിച്ചാണ് മാര്‍ഷിന്റെ വിക്കറ്റ് വീണത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഇതോടെ വഴിമാറി. വെറും രണ്ട് റണ്‍ എടുത്ത് നില്‍ക്കുമ്പോഴാണ് മാര്‍ഷ് വീണത്. 1888-ന് ശേഷം ഒറ്റ അക്കത്തില്‍ ആറ് തവണ വിക്കറ്റ് നഷ്ടമാകുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമായി ഇതോടെ മാര്‍ഷ്. 13 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്നായി 40 റണ്‍ മാത്രമാണ് ഇദ്ദേഹത്തിന്റെ സംഭാവന. 

മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ കെറി ഒ'കീഫ് മാര്‍ഷിന്റെ ഈ മോശം പ്രകടനത്തിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം മാര്‍ഷിന്റെ വിക്കറ്റ് നേടിയത് കോലിയുടെ മാരക പ്ലാനിംഗാണെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോഗണ്‍ പറഞ്ഞു. വൈഡായി പോയ പന്തില്‍ ബാറ്റ് വെച്ചത് എന്തിനെന്നാണ് കെറിയുടെ ചോദ്യം. 

അശ്വിനും കോലിയും കുഴിച്ച കുഴിയില്‍ മാര്‍ഷ് വീണതാണെന്ന് വോഗണ്‍ അഭിപ്രായപ്പെട്ടു. അതിന് അനുസൃതമായ ഫീല്‍ഡിംഗും ഇവര്‍ ഒരുക്കിയിരുന്നു, അദ്ദേഹം പറഞ്ഞു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.