CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 15 Seconds Ago
Breaking Now

തെരേസ മേയുടെ 20.5 ബില്ല്യണ്‍ പൗണ്ട് കൊണ്ട് എന്‍എച്ച്എസ് മെച്ചപ്പെടുമോ? തമ്മിലടിച്ച് സര്‍ക്കാരും എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവിയും; ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ എന്ത് എന്‍എച്ച്എസ്

എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവാണ് ഏറ്റവും വലിയ പ്രതിസന്ധി

തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടിയാണ്. ബ്രിട്ടനില്‍ സജീവചര്‍ച്ചയില്‍ നില്‍ക്കുന്ന എന്‍എച്ച്എസ് സേവനങ്ങളുടെ പോരായ്മകള്‍ തിരുത്താന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന് ടോറി പാര്‍ട്ടിക്ക് വ്യക്തമായറിയാം. അതുകൊണ്ട് തന്നെയാണ് തെരേസ മേയ് പ്രഖ്യാപിച്ച 20.5 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട് ഈ വഴിക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പക്ഷെ രാഷ്ട്രീയക്കാര്‍ ഉദ്ദേശിക്കുന്ന ഗുണഫലങ്ങള്‍ എന്‍എച്ച്എസിന് ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് വിസമ്മതിക്കുകയാണ്. 

ഇതിന്റെ പേരില്‍ എന്‍എച്ച്എസ് മേധാവിയും ഗവണ്‍മെന്റും തമ്മില്‍ അണിയറയില്‍ പോര് മുറുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൗണിംഗ് സ്ട്രീറ്റ്, ട്രഷറി, ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുമായി കാര്യമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു. എന്‍എച്ച്എസിന്റെ ദീര്‍ഘകാല പദ്ധതിക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ എത്രത്തോളം കഴിയുമെന്ന് ഉറപ്പില്ല. അധിക പണം കൊണ്ട് സേവനങ്ങള്‍ വലിയ രീതിയില്‍ മെച്ചപ്പെടുമെന്ന് വോട്ടര്‍മാരെ ബോധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ സൈമണ്‍സ് തയ്യാറല്ല. 

ഈ ആഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന പദ്ധതി ഒരാഴ്ച വൈകി മാത്രമാണ് പുറത്തുവരിക. ചര്‍ച്ചകളില്‍ അന്തിമതീരുമാനം ആകാത്തതാണ് കാരണം. ന്യൂനതയുള്ള ഓരോ മേഖലയിലും വര്‍ഷാവര്‍ഷം നേടുന്ന പുരോഗമനത്തിന്റെ ശതമാന കണക്ക് നല്‍കാനും മന്ത്രിമാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതൊന്നും നടക്കാത്ത കാര്യമാണെന്ന് സ്റ്റീവന്‍സ് കരുതുന്നു. 2023-24 കാലം വരെ 20.5 ബില്ല്യണ്‍ ലഭിക്കുന്നത് കൊണ്ട് രോഗികളുടെ കാത്തിരിപ്പ് സമയം പോലും കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. 

എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവാണ് ഏറ്റവും വലിയ പ്രതിസന്ധി. 103,000 ഡോക്ടര്‍മാരും, നഴ്‌സുമാരും മറ്റ് ജീവനക്കാരുടെയും കുറവാണുള്ളത്. ഇത് മെച്ചപ്പെടുത്താതെ സേവനം മെച്ചപ്പെടാന്‍ പോകുന്നില്ലെന്നാണ് എന്‍എച്ച്എസ് മേധാവിയുടെ നിലപാട്.




കൂടുതല്‍വാര്‍ത്തകള്‍.