CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 2 Seconds Ago
Breaking Now

ബ്രിട്ടനില്‍ കെമിക്കല്‍ അക്രമത്തിന് 'നല്ല സമയം' നോക്കി ജിഹാദികള്‍; ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ക്ലോറിന്‍ ബോംബ് പ്രയോഗിക്കാന്‍ സാധ്യത; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തീവ്രവാദവിരുധ സേന; സൂചനകള്‍ നല്‍കി രഹസ്യചാറ്റ്; 100 നിരപരാധികളെയെങ്കിലും കൊല്ലാമെന്ന് കണക്കുകൂട്ടല്‍

ക്ലോറിന്‍ ഗ്യാസ് ട്രെയിനിലും, പ്ലാറ്റ്‌ഫോമിലും പടര്‍ത്തി യാത്രക്കാരെ കൊന്നൊടുക്കാനാണ് ജിഹാദികളുടെ ആലോചന

ബ്രിട്ടീഷ് മണ്ണില്‍ ഒരു കെമിക്കല്‍ അക്രമണത്തിന് സര്‍വ്വസാധ്യതയുമുണ്ടെന്ന മുന്നറിയിപ്പുമായി തീവ്രവാദവിരുദ്ധ മേധാവികള്‍. ഇസ്ലാമിക് സ്റ്റേറ്റിലെ രണ്ട് ഉന്നതര്‍ തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് ഈ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാനിലും, മകള്‍ യൂലിയയ്ക്കും നേരിട്ട കെമിക്കല്‍ വധശ്രമത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭീകരസംഘടന പുതിയ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് സൂചന. സാലിസ്ബറി അക്രമങ്ങള്‍ക്ക് മുന്‍പ് ജിഹാദികള്‍ ജിഹാദികള്‍ കെമിക്കല്‍ ആയുധം പ്രയോഗിക്കാനുള്ള സാധ്യത 25 ശതമാനമായാണ് സര്‍ക്കാരിന്റെ ജോയിന്റ് ടെററിസം അനാലിസിസ് സെന്റര്‍ നിശ്ചയിച്ചിരുന്നത്. 

ഈ സാധ്യത ഇപ്പോള്‍ 50 ശതമാനമായി വര്‍ദ്ധിച്ചതായി സുരക്ഷാ ശ്രോതസ്സുകള്‍ വിവരം നല്‍കുന്നു. ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ക്ലോറിന്‍ ബോംബ് പോലുള്ളവ ഉപയോഗിച്ച് അക്രമം നടത്തിയേക്കാമെന്നാണ് ആശങ്ക. ഭീഷണി സാധ്യത വര്‍ദ്ധിച്ചതിന്റെ വെളിച്ചത്തില്‍ ടെറര്‍ മേധാവികള്‍ എമര്‍ജന്‍സി സര്‍വ്വീസ് മേധാവികളുമായി രഹസ്യയോഗം ചേര്‍ന്നിരുന്നു. ഇത്തരമൊരു ഭീകരാക്രമണം ഉണ്ടായാല്‍ യുദ്ധസന്നാഹം ഒരുക്കി നേരിടാനുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മെറ്റ് പോലീസിലെ എമര്‍ജന്‍സി പ്രേപ്പേഡ്‌നെസ് ഓപ്പറേഷണല്‍ കമ്മാന്‍ഡ് യൂണിറ്റ്, ലണ്ടന്‍ മേയര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലും, വാട്ടര്‍ലൂ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലും തീവ്രവാദികള്‍ ക്ലോറിന്‍ ബോംബ് പ്രയോഗിച്ചേക്കാമെന്നാണ് ആശങ്ക. മാലിന്യങ്ങളില്‍ ഇവ സൂക്ഷിക്കാനും സാധ്യതയുണ്ട്. ഇത്തരം ഡിവൈസുകള്‍ ഉപയോഗിച്ചാല്‍ താരതമ്യേന ഹാനികരമല്ലാത്ത ലിക്വിഡ് ക്ലോറിന്‍ അപകടകരമായ ആവി ഉയര്‍ത്തും. ഇത് ശ്വാസകോശത്തിലും, കണ്ണുകളില്‍ എത്തിയാല്‍ അപകടകാരിയായ ഹൈഡ്രോക്ലോറിക് ആസിഡ് രൂപപ്പെടും. അണ്ടര്‍ഗ്രൗണ്ട് പോലുള്ള അടഞ്ഞതും തിരക്കേറിയതുമായ സ്ഥലങ്ങളില്‍ ഈ ഗ്യാസ് വിനാശം സൃഷ്ടിക്കും. പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും പ്രശ്‌നം സാരമായി ബാധിക്കും. 

ക്ലോറിന്‍ ഗ്യാസ് ട്രെയിനിലും, പ്ലാറ്റ്‌ഫോമിലും പടര്‍ത്തി യാത്രക്കാരെ കൊന്നൊടുക്കാനാണ് ജിഹാദികളുടെ ആലോചന. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ അപകടങ്ങളും മരണവും ഉണ്ടാകുമെന്നും ചുരുങ്ങിയത് നൂറ് നിരപരാധികളെയെങ്കിലും കൊല്ലാമെന്നും തീവ്രവാദികള്‍ കണക്കുകൂട്ടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.