CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 47 Minutes 33 Seconds Ago
Breaking Now

മരണത്തോട് കുറച്ച് വെയ്റ്റ് ചെയ്യാന്‍ പറയൂ, ഞങ്ങളൊന്ന് വിവാഹം കഴിക്കട്ടെ; ശവമടക്കിന് പരിചയപ്പെട്ട് പ്രണയമായി; ശ്വാസകോശ രോഗവും ഒരുമിച്ച് നേരിട്ടു; മാറ്റിവെച്ച ശ്വാസകോശം ശരീരം തള്ളിയതോടെ കാമുകന് ആഴ്ചകള്‍ മാത്രം ആയുസ്സ്; മരണത്തെ കാത്തുനിര്‍ത്തി അവര്‍ ആശുപത്രിയില്‍ വിവാഹിതരായി

രണ്ട് ശ്വാശകോശങ്ങളും ട്രാന്‍സ്പ്ലാന്റ് ചെയ്തതിന് ശേഷം മയക്കം വിട്ടുണര്‍ന്ന 2016 മാര്‍ച്ചിലാണ് ഡാരണ്‍ ലോറനെ പ്രൊപ്പോസ് ചെയ്യുന്നത്

എപ്പോള്‍ അവസാനിക്കുമെന്ന് അറിയാത്ത ഒന്നാണ് ജീവിതം. ഒരു സഡന്‍ബ്രേക്ക് എപ്പോള്‍ കടന്നെത്തുമെന്ന് ആര്‍ക്കും ഉറപ്പില്ല. എന്നിട്ടും ആ ജീവിതം സ്വന്തം നിലയില്‍ ജീവിക്കാനും വിനിയോഗിക്കാനും മനുഷ്യന് സാധിക്കുന്നില്ല. പക്ഷെ ഡാരണ്‍ ഈസ്റ്റണും, കാമുകി ലോറന്‍ പോപ്പും ആ കൂട്ടത്തില്‍ പെടില്ല. ജീവിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് മുന്നിലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും വിവാഹം കഴിച്ച് ആ ജീവിതത്തിലെ അവസാന ദിനങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണുണ്ടായത്. ദാതാവില്‍ നിന്നും സ്വീകരിച്ച രണ്ട് ശ്വാസകോശങ്ങളും ശരീരം തള്ളിയതോടെയാണ് 24-കാരനായ ഡാരണിന് ആഴ്ചകള്‍ മാത്രം ആയുസ്സ് നിശ്ചയിച്ചത്. ഇതോടെയാണ് കാമുകി പോപ്പ് ആശുപത്രി കിടക്കയില്‍ ഈ യുവാവിനെ ഭര്‍ത്താവായി സ്വീകരിച്ചത്. 

ലണ്ടന്‍ ഹെയര്‍ഫീല്‍ഡ് ആശുപത്രിയിലായിരുിന്നു 60-ഓളം അതിഥികളെ സാക്ഷിയാക്കി ആ വിവാഹം നടന്നത്. സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച ഡാരണിന് സമാനമായ രോഗം കാമുകിയ്ക്കും ഉണ്ടെന്നതാണ് എടുത്ത് പറയേണ്ട കാര്യം. അതിഥികള്‍ ഇവരുടെ വിവാഹം കണ്ട് ആനന്ദക്കണ്ണീര്‍ പൊഴിച്ചുപോയി. ഇതേ രോഗം ബാധിച്ച് മരിച്ച ഒരു വ്യക്തിയുടെ ശവമടക്കിന് എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, മെഡിക്കല്‍ സ്റ്റാഫുമായിരുന്നു ഈ വിവാഹത്തിന് സാക്ഷികളായത്. 

'മരിക്കുമെന്ന് ഉറപ്പായതോടെ ലോറനെ സന്തോഷിപ്പിക്കാനാണ് വിവാഹം നിശ്ചയിച്ചത്. ഞാന്‍ പോയാലും അവള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ബോധിപ്പിക്കാനായിരുന്നു ഇത്', ശാരീരിക അസ്വസ്ഥകളോടെ ഡാരണ്‍ പറഞ്ഞു. മരണം വരെ ഒരുമിച്ചുണ്ടാകുമെന്നാണ് വിവാഹ വാഗ്ദാനത്തില്‍ പറയുന്നതെങ്കിലും തങ്ങള്‍ക്ക് ഇത് ബാധകമല്ലെന്ന് ലോറണ്‍ വ്യക്തമാക്കി. 'ഞങ്ങളുടെ പ്രണയം അതിനും അപ്പുറത്തേക്കാണ്. ഞങ്ങള്‍ രണ്ട് പേരുടെയും മരണശേഷവും അത് അനശ്വരമായി തുടരും', ലോറന്‍ വ്യക്തമാക്കി. കുടുംബസുഹൃത്തായ ആന്റോണെറ്റ് ഹോള്‍ഡനാണ് ഇവരുടെ അന്ത്യാഭിലാഷം വേഗത്തിലാക്കാന്‍ സഹായിച്ചത്. 14 ദിവസം കൊണ്ട് ക്രൗഡ്ഫണ്ടിംഗിലൂടെ 3000 പൗണ്ട് സ്വരൂപിച്ചാണ് ലോറനെയും, ഡാരണെയും ഇവര്‍ ഒരുമിപ്പിച്ചത്. 

രണ്ട് ശ്വാശകോശങ്ങളും ട്രാന്‍സ്പ്ലാന്റ് ചെയ്തതിന് ശേഷം മയക്കം വിട്ടുണര്‍ന്ന 2016 മാര്‍ച്ചിലാണ് ഡാരണ്‍ ലോറനെ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാല്‍ ശ്വാസകോശം ശരീരം തള്ളിയതോടെയാണ് ജീവിതം ചുരുങ്ങിയത്. മരിക്കുന്നതിന് മുന്‍പ് ഒരുമിച്ച് ജീവിക്കാനുള്ള സ്വപ്‌നം ഇതോടെ സാക്ഷാത്കരിക്കുകയായിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.