CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 8 Minutes 30 Seconds Ago
Breaking Now

അവധിക്കാലം ആഘോഷിക്കാന്‍ പോയ ബ്രിട്ടീഷ് യുവതി തിരിച്ചെത്തിയത് ജീവനറ്റ ശരീരമായി; കണ്ണുകളും, ഹൃദയവും, തലച്ചോറും ശരീരത്തില്‍ നിന്നും അവയവകടത്തുകാര്‍ മോഷ്ടിച്ചു; എങ്ങിനെ മരിച്ചെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ യുകെ അധികൃതര്‍

യാത്രക്കിടെ ഡയബറ്റിസ് പ്രശ്‌നങ്ങള്‍ മൂലം ഹോസ്പിറ്റല്‍ ഡെ കോസില്‍ വെച്ച് മരിച്ചുവെന്നാണ് ഇതുവരെയുള്ള വിവരം

നമ്മുടെയൊക്കെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവങ്ങള്‍ കവരാന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് കേട്ടാല്‍ എന്താണ് തോന്നുക? അതൊക്കെ ചില സിനിമയിലെ കഥകളല്ലേയെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ഈ വാര്‍ത്ത നിങ്ങളുടെ ആ സങ്കല്‍പ്പം പൊളിച്ചെഴുതാന്‍ പോന്നതാണ്. മെക്‌സിക്കോയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ യാത്ര ചെയ്ത ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മൃതശരീരമാണ് കുടുംബത്തിന് തിരികെ ലഭിച്ചത്. ഈ സമയം കൊണ്ട് ശരീരത്തില്‍ നിന്നും കണ്ണുകളും, ഹൃദയവും, തലച്ചോറും വരെ മോഷ്ടിക്കപ്പെട്ടിരുന്നു. മെക്‌സിക്കോയിലെ ആശുപത്രിയില്‍ വെച്ചാണ് 41-കാരി അമാന്‍ഡ ഗില്‍ മരണമടയുന്നത്. 

കുടല്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ ശരീരത്തില്‍ നിന്നും അപ്രത്യക്ഷമായതിന് പിന്നില്‍ അവയവ കടത്തുകാരാണെന്നാണ് കരുതുന്നത്. മൃതശരീരത്തില്‍ നിന്നും സുപ്രധാന ഭാഗങ്ങള്‍ ഇല്ലാതെ മകള്‍ എത്തിയതിന്റെ ഞെട്ടലിലാണ് അമ്മ 65-കാരി എലെയിന്‍ ഹിന്‍സ്. 'അവളുടെ അകത്തുള്ളതെല്ലാം മോഷ്ടിക്കപ്പെട്ടു. ഇതാണ് അമാന്‍ഡയ്ക്ക് സംഭവിച്ചതെങ്കില്‍ എത്ര ആളുകള്‍ക്ക് ഈ ദുര്‍ഗതി നേരിട്ടിരിക്കും. തുടര്‍ന്നും ഇതൊക്കെ നടക്കില്ലേ', ഈ അമ്മ ചോദിക്കുന്നു. തന്റെ സഹോദരിയുടെ സുന്ദരമായ നീലക്കണ്ണുകള്‍ എവിടെ പോയെന്ന് സഹോദരി കാറ്റി മില്ലര്‍ ഗില്‍ ചോദിക്കുന്നു. അവരുടെ തലച്ചോറും, ഹൃദയവും എവിടെയാണ്?, ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ഈ കുടുംബത്തെ അലട്ടുന്നത്. 

മരിച്ച സഹോദരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പോലും തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് ഈ 35-കാരി പറയുന്നു. പക്ഷെ അതിനെല്ലാം മുന്‍പ് എല്ലാം മോഷ്ടിക്കപ്പെട്ടു. ക്രിമിനല്‍ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ കേസുമായി മുന്നോട്ട് പോകുന്ന ഒരു ബ്രിട്ടീഷ് കുടുംബം ഇവര്‍ക്ക് ഉണ്ടാകുമെന്ന് ഇവര്‍ ധരിച്ചിരിക്കില്ലെന്നും യുവതി പറഞ്ഞു. വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഷിപ്ലിയില്‍ നിന്നുമുള്ള ബാര്‍മെയ്ഡും, വെയ്‌ട്രെസുമായിരുന്നു അമാന്‍ഡ. യാത്രക്കിടെ ഡയബറ്റിസ് പ്രശ്‌നങ്ങള്‍ മൂലം ഹോസ്പിറ്റല്‍ ഡെ കോസില്‍ വെച്ച് മരിച്ചുവെന്നാണ് ഇതുവരെയുള്ള വിവരം. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ നിന്നും അവയവങ്ങള്‍ എങ്ങിനെ അപ്രത്യക്ഷമായെന്ന് തങ്ങള്‍ക്ക് അറിവില്ലെന്ന് ആശുപത്രി മേധാവികളും, പ്രാദേശിക ജസ്റ്റിസുമാരും പറയുന്നു. സീല്‍ ചെയ്ത് എല്ലാ അവയവങ്ങളോടെയുമാണ് മൃതദേഹം പോലീസിന് കൈമാറിയതെന്ന് ഇവര്‍ പറയുന്നു. 

എന്നാല്‍ അഴിമതി നിറഞ്ഞ മെക്‌സിക്കോയിലെ ക്രിമിനലുകളും, അഴിമതിക്കാരായ ഡോക്ടര്‍മാരും ചേര്‍ന്ന് അവയവങ്ങള്‍ മോഷ്ടിച്ചിരിക്കാമെന്നാണ് കരുതുന്നത്. അവയവദാനം കുറവുള്ള മെക്‌സിക്കോയില്‍ ഇത് വലിയ പണമുണ്ടാക്കാന്‍ കഴിയുന്ന വിപണിയാണ്. പ്രസ്തുത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 90% രോഗികളും മരിക്കാറുണ്ടെന്നാണ് ആരോപണം. ഫോറിന്‍ ഓഫീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.