CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 1 Minutes 25 Seconds Ago
Breaking Now

കൂടെയുടെ റഷ്യന്‍ ആരാധകനെ കണ്ടത് തള്ളലാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

റഷ്യയില്‍ 'കൂടെ' സിനിമയുടെ ആരാധകനെ കണ്ടുമുട്ടിയ കാര്യം തള്ളലാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് പൃത്വി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ റഷ്യയില്‍ വച്ച് കണ്ടുമുട്ടിയ 'കൂടെ' എന്ന തന്റെ സിനിമയുടെ ആരാധകനെ പറ്റി കുറിച്ചത്. ട്വിറ്ററില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും അത് തള്ളാണെന്നും പറയുകയും ചെയ്തു .ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഹോട്ടലില്‍ 'കൂടെ' സിനിമയെക്കുറിച്ച് പറഞ്ഞെത്തിയത് മലയാളിയല്ല, ഈജിപ്തുകാരനാണെന്നാണ് പൃഥ്വിയുടെ പുതിയ കുറിപ്പ്.

ഇന്നലെ ഇട്ട പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേര്‍ രംഗത്തെത്തിയിരുന്നു.

പുതിയ കുറിപ്പ് ഇങ്ങനെ: ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ, കബാബ് കടയില്‍ കണ്ടയാള്‍ ഈജിപ്ഷ്യന്‍ ആണ്. അയാളുടെ തന്നെ ഭാഷയില്‍ (ഈജിപ്ഷ്യന്‍ സബ്‌ടൈറ്റില്‍ വരുന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല) ഉള്ള സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകള്‍ കണ്ടിട്ടുള്ളത്. സമകാലീന മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം; പൃഥ്വിരാജ് ട്വിറ്ററില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.