പ്രണവ് മോഹന്‍ ലാല്‍ നായകനാകുന്ന പുതിയ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തന്റെ ആദ്യചുവടില്‍ തന്നെ ദിലീപിനെ നായകനാക്കി രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.
സ്‌റ്റൈലിഷ് ലുക്കിലാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. പോസ്റ്ററിലുള്ളതും താരപുത്രന്റെ സ്‌റ്റൈലിഷ് ലുക്കാണ്. കോട്ടും സ്യൂട്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ചെത്തിയിരിക്കുന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രവും ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
31 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ. മധു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 'ഇരുപതാം നൂറ്റാണ്ട്' പോലെ തന്നെ ഈ ചിത്രവും ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ഇതൊരു അധോലോക കഥ അല്ല എന്ന് ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയിരുന്നു