CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 6 Seconds Ago
Breaking Now

തട്ടിപ്പ് നടത്തി ലണ്ടനിലെത്തിയ മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ് ; ഇത് ഇന്ത്യയുടെ വിജയം !

14 ദിവസത്തിനകം അപ്പീല്‍ പോകാമെന്നതിനാല്‍ ഇന്ത്യയിലെത്തിക്കല്‍ വൈകും.

9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ വഴി തുറക്കുന്നു. മല്യയെ ഇന്ത്യയിലേക്കെത്തിക്കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ 14 ദിവസത്തിനകം അപ്പീല്‍ പോകാമെന്നതിനാല്‍ ഇന്ത്യയിലെത്തിക്കല്‍ വൈകും.

9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. തനിക്ക് 12,400 കോടിയുടെ ആസ്തികളുണ്ടെന്നും അത് ഉപയോഗിച്ച് ബാങ്ക് വായ്പകള്‍ ഉള്‍പ്പെടെ എല്ലാ ബാധ്യതകളും തീര്‍ക്കാന്‍ കഴിയുമെന്നും വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് പലിശ സഹിതം 6000 കോടിയുടെ ബാങ്ക് വായ്പയാണ് തിരിച്ചടയ്ക്കാനുള്ളതെന്നും മല്യയുടെ കമ്ബിനിയായ യുനൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്‌സ് അറിയിച്ചു. കമ്ബനിയുടെ സ്വത്ത് വകകളും ഓഹരികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരിക്കുകയാണ്.

ഇത് കാരണമാണ് ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാന്‍ കഴിയാത്തതെന്നും കമ്പനി കോടതിയില്‍ വാദിച്ചു. ബംഗളുരു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കമ്പനിയുടെ ആസ്തികള്‍ക്ക് ജനുവരിയില്‍ 13,400 കോടിയുടെ മൂല്യമുണ്ടായിരുന്നെന്നും വിപണിയിലെ കയറ്റിറക്കങ്ങള്‍ കാരണം ഇപ്പോള്‍ മൂല്യം 12,400 കോടിയില്‍ എത്തിയെന്നും അഭിഭാഷന്‍ വാദത്തിനിടെ പറഞ്ഞു

താന്‍ പണം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്നും കള്ളനെന്ന് വിളിക്കുന്നത് ഒഴിവാക്കൂവെന്നുമുള്ള മല്യയുടെ അവസാനം നല്‍കിയ ട്വീറ്റ് ഇന്ത്യയ്ക്ക് മുന്നില്‍ പരാജയം സമ്മതിക്കുന്ന ഒന്നായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.